നാളെ സംസ്ഥാന രാഷ്ട്രീയത്തിൽ പൊട്ടിത്തെറികൾ ഉണ്ടാകുമെന്ന് ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള

By on

നാളെ സംസ്ഥാന രാഷ്ട്രീയത്തിൽ പൊട്ടിത്തെറികൾ ഉണ്ടാകുമെന്ന് ബിജെപി അധ്യക്ഷൻ പി. എസ്. ശ്രീധരൻ പിള്ള പറഞ്ഞു. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന 12 സി.പി.ഐ.എം-കോണ്‍ഗ്രസ് നേതാക്കള്‍ നാളെ പത്തനംതിട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ബി.ജെ.പിയില്‍ ചേരും. സ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമല വിഷയത്തിൽ സിപിഐഎം കോൺഗ്രസ് നിലപാടുകളിൽ പ്രതിഷേധിച്ചാണ് നേതാക്കൾ ബിജെപിയിലേക്ക് ചേരുന്നത് എന്നാണ് ശ്രീധരൻ പിള്ള അവകാശ പെടുന്നത്.

എല്ലാ വര്‍ഷവും അഞ്ച് കോടിയിലേറെ പേര്‍ എത്തുന്ന ശബരിമല ക്ഷേത്രത്തെ തകര്‍ക്കാനുള്ള ശ്രമമാണ് സി.പി.ഐ.എം നടത്തുന്നതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. എന്നാൽ കോൺഗ്രസിൽ നിന്ന് ആരും ബിജെപിയിലേക്ക് പോവില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ അയ്യപ്പ ധമ്മ സേന പ്രസിഡന്‍റ് രാഹുൽ ഈശ്വറിനെ ന്യായികരിച്ച് കോൺഗ്രസ് നേതാവ് അജയ് തറയിൽ ഉൾപ്പടെ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് നേതാവായിരുന്ന ജി. രാമൻ നായർ ബിജെപിയിൽ ചേർന്നിരുന്നു. തുടർന്ന് രാമൻ നായർക്ക് പാർട്ടി ഉപാധ്യക്ഷ സ്ഥാനം ഉൾപ്പടെ നൽകിയിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് കൂടതൽ പേര് ബിജെപിയിലേക്ക് വരുമെന്ന് ശ്രീധരൻപിള്ള പറഞ്ഞത്.


Read More Related Articles