വംശീയ വാദിയായ ഗാന്ധിയുടെ പ്രതിമ പണിയേണ്ടന്ന് ആഫ്രിക്കൻ കോടതി

By on

വംശീയ വാദിയായ ഗാന്ധിയുടെ പ്രതിമ പണിയേണ്ടന്ന് ആഫ്രിക്കൻ കോടതി. മലാവിയിലെ വാണിജ്യതലസ്ഥാനമായ ബ്ലാന്റെയറില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന ഗാന്ധി പ്രതിമയുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാനാണ് കോടതി നിർദ്ദേശം.

10 ദശ ലക്ഷം രൂപ മുതൽ മുടക്കിൽ സ്ഥാപിക്കുന്ന കൺവെൻഷൻ സെന്ററിന്റെ ഭാഗമായാണ് പ്രതിമ നിർമ്മാണം. ഇന്നും നാളെയുമായി മലാവി സന്ദര്‍ശിക്കുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രതിമയും അതിനോട് ചേര്‍ന്ന കണ്‍വെന്‍ഷന്‍ സെന്ററും ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് കോടതി വിധി.

ഗാന്ധി വംശീയ വിരോധ പ്രസ്താവനകള്‍ നടത്തി എന്നാരോപിച്ച് 3000ത്തോളം ആളുകള്‍ നല്‍കിയ പരാതിയിന്മേലാണ് കോടതിയുടെ ഇടപെടൽ.
കറുപ്പ് നിറക്കാരായ തങ്ങള്‍ക്ക് ഗാന്ധിയുടെ പ്രസ്താവനകള്‍ ഗാന്ധിയോട് വെറുപ്പും വിരോധവും ഉണ്ടാക്കാന്‍ കാരണമായതായി കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഞങ്ങള്‍ ഞങ്ങളുടെ മഹാന്മാരെ ആദരിക്കും എന്നാൽ വംശീയവാദിയായ ഒരാളുടെ പ്രതിമ സ്ഥാപിക്കുന്നത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. മലാവിക്കായി ഗാന്ധി ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന്പറഞ്ഞ് 3000ത്തോളം മലാവിക്കാരാണ് പരാതി നൽകിയത്.

2016ല്‍ ഘാന സര്‍വ്വകലാശാലയിലെ ഗാന്ധി പ്രതിമ നീക്കം ചെയ്യണമെന്ന് സര്‍വ്വകലാശാലാ അധ്യാപകര്‍ ആവശ്യപ്പെട്ടിരുന്നു. ഗാന്ധിയുടെ എഴുത്തുകളില്‍ ആഫ്രിക്കന്‍ ജനതയെ ‘കാഫിര്‍’ എന്നും ‘അപരിഷ്‌കൃതര്‍’ അഥവാ ആഫ്രിക്കന്‍ സ്വദേശിയെന്നും പരാമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സർവകലാശാല അധികൃതർ പരാതി നൽകിയത്.


Read More Related Articles