ശബരിമലയിൽ ഭക്തന്റെ മൃതദേഹം കണ്ടെത്തി; പത്തനംതിട്ടയിൽ നാളെ ഹർത്താൽ

By on

ശബരിമലയിൽ അയ്യപ്പദർശനത്തിനെത്തിയ ഭക്തന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാളെ പത്തനംതിട്ട ജില്ലയിൽ ഹർത്താൽ. ബിജെപി, വിശ്വഹിന്ദു പരിഷത്ത്, ശബരിമല കമ്രമ്മ സമിതി എന്നിവരുടെ നേതൃത്വത്തിൽ ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസനാണ് (60) മരിച്ചത്. റോഡില്‍ നിന്ന് 50 അടിയോളം താഴ്ചയില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്നലെ വൈകീട്ട് നാലോടെ റോഡിലേക്കു പടര്‍ന്നു കയറിയ കാട്ടുവള്ളികള്‍ തെളിച്ച തൊഴിലാളികളാണ് താഴ്ചയില്‍ മൃതദേഹം കണ്ടത്.

ശിവദാസൻ

19ന് രാവിലെ ദര്‍ശനം കഴിഞ്ഞ് പമ്പയില്‍ തിരിച്ചെത്തിയ ശിവദാസന്‍ മറ്റൊരാളുടെ ഫോണില്‍ ബന്ധുക്കളെ വിളിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. എന്നാൽ പമ്പയിൽ സംഘപരിവാർ സമരത്തിനെതിരെ പൊലീസ് നടത്തിയ ആക്രമണത്തിലാണ് ഇയാൾ മരണപെട്ടതെന്ന് ആരോപിച്ച് സംഘപരിവാർ സംഘടനകൾ രംഗത്തെത്തി. ബിജെപി നേതാവ് കെ. സുരേന്ദ്രൻ ശബരിമല വിഷയവുമായി ബന്ധപ്പെട്ട ബലിദാനിയായി ഇയാളെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നുണ്ട്.

എന്നാല്‍ ശിവദാസിന്റേത് അപകട മരണമാണെന്ന് പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലും ചില ദൃശ്യമാധ്യമങ്ങളും പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് പത്തനംതിട്ട ജില്ലാ പോലിസ് മേധാവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്. 19 ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാര്‍ പറയുന്നു. ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. അതിനാൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.


Read More Related Articles