ചേകന്നൂർ മൗലവി വധക്കേസ്; ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

By on

ചേകന്നൂർ മൗലവി വധക്കേസിലെ ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു. കൊച്ചിയിലെ സിബിഐ പ്രത്യക കോടതി വിധിച്ചിരുന്ന ഇരട്ട ജീവപര്യന്തമാണ് ഇതോടെ റദ്ദായത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്ക് സംസ്ഥാന സർക്കാർ കൈമാറുകയായിരുന്നു. പത്ത് പ്രതികളുണ്ടായിരുന്ന കേസിൽ ഒന്നാം പ്രതി ഹംസയ്ക്ക് മാത്രമാണ് ശിക്ഷ ലഭിച്ചിരുന്നത്.

ചേകന്നൂർ മൗലവിയെ കൊലപ്പെടുത്തിയതാണ് എന്ന് വ്യക്തമായിരുന്നെങ്കിലും മൃതദേഹമോ അതുമായി ബന്ധപ്പെട്ട തെളിവുകളോ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്ന് കാണിച്ചാണ് കോടതി ഹംസയുടെ ഇരട്ട ജീവപര്യത്തം റദ്ദാക്കിയത്.

1993 ജൂ​ലൈ 29ന് ​മ​ത പ്ര​ഭാ​ഷ​ണ​ത്തി​ന് ക്ഷ​ണി​ക്കാ​നെ​ന്ന പേരില്‍ എ​ത്തി​യ സം​ഘം ചേ​ക​ന്നൂ​ർ മൗ​ല​വി​യെ വീ​ട്ടി​ൽ നി​ന്നും കൂ​ട്ടി​കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു. പിന്നീട് മൗലവിയെക്കുറിച്ചുള്ള വിവരം ലഭിക്കാത്തതിനെത്തുടർന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിൽ മൗലവി കൊല്ലപ്പെട്ടുവെന്ന് വ്യക്തമായെങ്കിലും തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ സംഘം പരാജപ്പെടുകയായിരുന്നു.


Read More Related Articles