അല്‍ ഹിന്ദ് ഹോസ്പിറ്റലിലേക്കുള്ള ആംബുലന്‍സുകള്‍ തടഞ്ഞ് ആര്‍എസ്എസ് ഭീകരവാദികള്‍, ആശുപത്രിയില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി

By on

മുസ്തഫാബാദ് അല്‍ ഹിന്ദ് ഹോസ്പിറ്റലിലേക്ക് വെടിവെപ്പിലും മറ്റ് ആയുധങ്ങള്‍ കൊണ്ടും പരിക്കേറ്റവരെ രക്ഷിക്കാന്‍ പോകുന്ന ആംബുലന്‍സ് കത്തിക്കുമെന്ന് ആര്‍എസ്എസ് ഭീകരവാദികള്‍ ഭീഷണിപ്പെടുത്തുന്നതായി ഡോ. ഹര്‍ജിത് സിങ് ഭാട്ടിയുടെ ട്വീറ്റ്. പരിക്കേറ്റവര്‍ ആശുപത്രിയിലെത്തിയിട്ടും ചികിത്സ കിട്ടാതെ മരിക്കുന്ന സാഹചര്യമുണ്ടെന്നും ഡോ.ഹര്‍ജിത് ട്വീറ്റ് ചെയ്തു.

“ആംബുലന്‍സ് സഹായം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും അത് ലഭ്യമാകുന്നില്ല. അല്‍ ഹിന്ദില്‍ പ്രവേശിപ്പിച്ച പരിക്കേറ്റവരുടെ എണ്ണം 22ലേറെ ആയിട്ടുണ്ട്, എന്നാല്‍ ഇത്തരം പരിക്കുകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യം ആശുപത്രിയിലില്ല. ഞങ്ങളുടെ ആംബുലന്‍സുകള്‍ തീവെക്കുമെന്ന് ഭീകരവാദികള്‍ ഭീഷണിപ്പെടുത്തുകയും ബ്രിജ്പൂരി ടി പോയിന്റില്‍ വെച്ച് തിരിച്ചുപോകാന്‍ നിര്‍ബന്ധിതമാകുകയും ചെയ്തു.

സര്‍ക്കാര്‍ സംവിധാനമായ സെന്‍ട്രലെെസ്ഡ് ആംബുലന്‍സ് ട്രോമ സെന്‍ററിന്‍റെ ആംബുലന്‍സ് ഡ്രെെവര്‍ മുസ്തഫാബാദില്‍ എത്തിയെങ്കിലും ഗുണ്ടകളുടെ ആക്രമണം നേരിട്ടു, പൊലീസ് നോക്കിനില്‍ക്കെയാണ് ഇത്, ആംബുലന്‍സിന് തിരിച്ചുപോകേണ്ടിവന്നു. ഇത് ഇന്‍റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ നിയമങ്ങളുടെ ക്രൂരമായ ലംഘനമാണ്.” ഡോ. ഹര്‍ജിത് പറയുന്നു.

“രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ അമ്പതിലേറെ ആളുകളുണ്ട്. ഇതൊരു ചെറിയ ആശുപത്രിയാണ്. സംവിധാനങ്ങള്‍ പരിമിതമാണ്. പരിക്കേറ്റ മൂന്ന് മാധ്യമപ്രവര്‍ത്തകരും ആശുപത്രിക്കകത്ത് രക്ഷ കാത്ത് കിടക്കുന്നുണ്ട്. ആരോഗ്യവകുപ്പില്‍ നിന്നും ആവശ്യപ്പെട്ട ഒരു ആംബുലന്‍സ് ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. ആശുപത്രിക്ക് ഒരു കിലോമീറ്റര്‍ അകലെ വെച്ച് അത് തടയപ്പെട്ടു. ഡോ. ഹര്‍ജിതിന്റെ ആംബുലന്‍സും ആശുപത്രിയിലെത്തിയിട്ടില്ല. പരിക്കേറ്റവരുടെ എണ്ണം കൂടുതലായതിനാല്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ആവശ്യമുണ്ട്.” രാത്രി ഒമ്പത് മുപ്പതിന് പുറത്തിറക്കിയ എസ്ഓഎസില്‍ ആശുപത്രി അധികൃതര്‍ പറയുന്നു.

ആശുപത്രിയില്‍ സുഹൃത്തടക്കം ഗുരുതരമായി പരിക്കേറ്റ നിരവധി പേരുണ്ടെന്നും അവരുടെ അടുത്തേക്ക് ഒരു തരത്തിലുള്ള സഹായവും ഇതുവരെയും എത്തിയിട്ടില്ലെന്നും കവി ആമിര്‍ അസീസ് പറയുന്നു.

മണിക്കൂറുകള്‍ക്ക് ശേഷം ഹെെക്കോടതി ജഡ്ജിയുടെ ഇടപെടലില്‍ പരിക്കേറ്റവരെ പൊലീസ് എസ്കോര്‍ട്ടില്‍ ആശുപത്രിയില്‍ നിന്നും പുറത്ത് കടത്താന്‍  കഴിഞ്ഞുവെന്നും മെഡിക്കല്‍ സഹായം ലഭ്യമാക്കാന്‍ കോടതി ഇടപെടല്‍ വേണ്ടിവന്നച് ജനാധിപത്യത്തിന്  ലജ്ജാകരമാണെന്നും ഡോ.ഹര്‍ജിത് ഭാട്ടി പറഞ്ഞു.


Read More Related Articles