​ഗാന്ധി വധം പ്രതീകാത്മകമായി ആവർത്തിച്ച് ഹിന്ദുമഹാസഭ; ‘വെടിയുതിർത്തത്’ ദേശീയ സെക്രട്ടറി ശകുൻ പാണ്ഡെ

By on

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിക്കെതിരെ പ്രതീകാത്മകമായി വെടിയുതിർത്ത് ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ. അലിഗഡിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗാന്ധിയുടെ കോലത്തിന് നേരെ കൃത്രിമ തോക്കുപയോഗിച്ചാണ് വെടിയുതിർത്തത്.വെടിയുതിർക്കുന്നതായി അഭിനയിച്ച ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി.
വെടിയേറ്റ് ഗാന്ധിയുടെ കോലത്തിൽ നിന്നും ചോര ഒഴുകുന്നതും ചടങ്ങിൽ പ്രദർശിപ്പിച്ചു.

മുൻപ് ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 ഹിന്ദുമഹാ സഭ “ശൗര്യ ദിവസ് ” ആയാണ് ആചരിച്ചിരുന്നത്. ഗോഡ്സെയുടെ പ്രതിമയിൽ ഹാരം അണിയിക്കുകയും മധുരം വിതരണം ചെയ്യുമായിരുന്നു.

രാജ്യമൊട്ടാകെ ഗാന്ധിജിയുടെ 71 മത് രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനിടെയാണ് ഹിന്ദുമഹാസഭ പ്രകോപനപരമായ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിന്റെ ദൃശ്യങ്ങൾ ടൈംസ് നൗ ചാനലാണ് പുറത്ത് വിട്ടത്. നിരവധി പേരുടെ മുന്നിൽ വെച്ചാണ്കാവി വസ്ത്രമണിഞ്ഞ പൂജ ശകുൻ ഗാസിയുടെ ചിത്രത്തിന് നേരെ പ്രതികാത്മക വെടിയുതിർത്തത്.

നാഥുറാം ഗോഡ്സെയെ കൂടാതെ ഗോപാൽ ഗോഡ്സെ, മദൻലാൽ പഹ്വ, വിഷ്ണു രാമകൃഷ്ണൻ തുടങ്ങിയ എട്ട് പേരാണ് ഗാന്ധി വധത്തെ തുടർന്ന് വിചാരണ നേരിട്ടത്. 1949 നവംബർ 15ന് അമ്പാല ജയിലിൽ നാഥുറാം ഗോഡ്സെയുടെയും നാരയണ് ആപ്തയുടെയും വധശിക്ഷ നടപ്പാക്കിയിരുന്നു.


Read More Related Articles