ഐ.എഫ്.എഫ്‌.കെ 2018: മത്സര വിഭാഗത്തിലേക്ക് സുഡാനി ഫ്രം നൈജീരിയയും ഈ.മ.യൗവും തെരഞ്ഞെടുക്കപ്പെട്ടു

By on

23-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേക്ക് ഉള്ള മലയാള ചിത്രങ്ങൾ പ്രഖ്യാപിച്ചു. സകരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരയും ലിജോ പെല്ലിശ്ശേരിയുടെ ഈ.മൗ.യൗവും തിരഞ്ഞെടുത്തു. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെ ഏഴു ദിവസങ്ങളിലായാണ് ഇത്തവണത്തെ മേള നടക്കുക.

ഓത്ത്, പറവ, ഭയാനകം, ഉടലാഴം, മായാനദി, ബിലാത്തിക്കുഴല്‍, പ്രതിഭാസം, ഈട, കോട്ടയം, ഹ്യൂമന്‍സ് ഓഫ് സംവണ്‍, സ്ലീപ്ലസ്ലി യുവേര്‍സ്, ആവേ മരിയ എന്നീ ചിത്രങ്ങൾ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത 12 ചിത്രങ്ങളിൽ 10 ചിത്രങ്ങളും പുതുമുഖ സംവിധായകരുടേതാണ്.

മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ അടുത്തമാസം ഒന്ന് മുതൽ ആരംഭിക്കും. 2000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാർത്ഥികൾക്ക് 1000 രൂപയും. സൗജ്യന്യ പാസുകൾ ഇക്കുറി ഉണ്ടാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മേളയ്ക്ക് ആറ് കോടി രൂപയാണ് ചെലവായത്. ഇത്തവണ മൂന്ന് കോടി രൂപ ചിലവിൽ മേള നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.


Read More Related Articles