ഗാന്ധി പ്രതിമ നീക്കിയതിന് പ്രതികാരം; 2000 ഘാന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് ഇന്ത്യ റദ്ദാക്കി

By on

ആഫ്രിക്കൻ ജീവിതത്തിനിടെ ബ്രിട്ടീഷ് അധിനിവേശക്കാരോട് സന്ധി ചെയ്തുകൊണ്ട് തദ്ദേശീയരായ ആഫ്രിക്കൻ വംശജർക്കെതിരായ നിലപാട് എടുത്ത ​മോഹൻദാസ് കരംചന്ദ് ​ഗാന്ധി വംശീയവാദിയെന്നാരോപിച്ച് ഘാന സർവ്വകലാശാലയിൽ നിന്നും ​ഗാന്ധി പ്രതിമ നീക്കം ചെയ്ത സംഭവത്തിൽ പ്രതികാര നടപടിയുമായി ഇന്ത്യ. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന 2000 വിദ്യാർത്ഥികൾക്കുള്ള മഹാത്മാ ​ഗാന്ധി സ്കോളർഷിപ്പ്  റദ്ദാക്കി. വംശീയവാദിയായി അവർ കരുതുന്ന ഒരാളുടെ ബഹുമാനാർത്ഥമുള്ള സ്കോളർഷിപ് തുടർന്നും ആസ്വദിക്കാൻ ഘാനക്കാർക്ക കഴിയില്ല എന്ന് മഹാത്മാ ​ഗാന്ധി സ്കോളർഷിപ് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറയുന്നു.

ലോകമെങ്ങുമുള്ള സർവ്വകലാശാല വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഇന്ത്യയിൽ ഉന്നതി വിദ്യാഭ്യാസം ചെയ്യാനായി ഏർപ്പെടുത്തിയിരിക്കുന്നതാണ് മഹാത്മാ ​ഗാന്ധി സ്കോളർ‌ഷിപ്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഘാന സർവ്വകലാശാല ക്യാംപസിൽ നിന്നും ​ഗാന്ധിയുടെ പ്രതിമ സർവ്വകലാശാല അധികൃതരുടെ അനുമതിയോടെ വിദ്യാർത്ഥികൾ നീക്കം ചെയ്തത്. ദക്ഷിണാഫ്രിക്കയിൽ ​ഗാന്ധിയ്ക്കെതിരായി വൻ വിമർശനങ്ങൾ വ്യാപകമാവുന്ന സാഹചര്യത്തിലാണ് ഘാന സർവ്വകലാശാല ​ഗാന്ധി പ്രതിമ നീക്കം ചെയ്തത്. ഡിസംബർ 14 നാണ് ഘാന സർവ്വകലാശാല ക്യാംപസിലെ ​ഗാനധി പ്രതിമ നീക്കം ചെയ്തതായി വാർത്ത വന്നത്. മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖർജി അദ്ദേഹം രാഷ്ട്രപതി ആയിരിക്കേ 2016 ൽ അനാഛാദനം ചെയ്ത ഗാന്ധി പ്രതിമയാണ് ഘാന സര്‍വ്വകലാശാലയില്‍ നിന്ന് നീക്കം ചെയ്തത്.

ആഫ്രിക്കൻ രാജ്യമായ മലാവിയിൽ ​ഗാന്ധി പ്രതിമയുടെ നിർമ്മാണം നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ട സംഭവവും വാർത്തയായിരുന്നു. മലാവിയുടെ വാണിജ്യ തലസ്ഥാനമായ ബ്ലാന്റെയറില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന ഗാന്ധി പ്രതിമയുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാനായിരുന്നു കോടതി നിർദ്ദേശം.ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രതിമയും അതിനോട് ചേര്‍ന്ന കണ്‍വെന്‍ഷന്‍ സെന്ററും ഉദ്ഘാടനം ചെയ്യാനിരിക്കെയായിരുന്നു കോടതി വിധി.

ഗാന്ധി വംശീയ വിരോധ പ്രസ്താവനകള്‍ നടത്തി എന്നാരോപിച്ച് 3000ത്തോളം ആളുകള്‍ നല്‍കിയ പരാതിയിന്മേലായിരുന്നു കോടതിയുടെ ഇടപെടൽ.കറുപ്പ് നിറക്കാരായ തങ്ങള്‍ക്ക് ഗാന്ധിയുടെ പ്രസ്താവനകള്‍ ഗാന്ധിയോട് വെറുപ്പും വിരോധവും ഉണ്ടാക്കാന്‍ കാരണമായതായാണ് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.


Read More Related Articles