തുൾസീറാം പ്രജാപതി കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകർ അമിത് ഷായും മൂന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥരുമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ

By on

തുൾ‌സീറാം പ്രജാപതിയെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിന്റെ മുഖ്യ ആസൂത്രകർ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും മൂന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥരുമാണെന്ന് മുഖ്യ അന്വേഷണ ഉദ്യോ​ഗസ്ഥൻ സന്ദീപ് താം​​ഗാ​ഡ‍്​ഗേ കോടതിയിൽ അറിയിച്ചു. 2006 ൽ ​ഗുജറാത്തിൽ നടന്ന കൊലപാതകത്തിൽ അമിത് ഷായ്ക്ക് പുറമേ ഐപിഎസ് ഉദ്യോ​ഗസ്ഥരായ ദിനേഷ് എംഎൻ, രാജ്കുമാർ പാണ്ഡ്യൻ, ഡി ജി വഞ്ജാര എന്നിവരും ആസൂത്രകരാണെന്ന് താം​ഗാ‍ഡ്​ഗോ കോടതിയിൽ അറിയിച്ചു. 2004 ൽ പോപ്യൂലർ ബിൽഡേഴ്സിന് തീകൊളുത്താൻ സൊറാബുദ്ദീൻ ഷെയ്ഖിനെയും തുൾസീറാം പ്രജാപതിയെയും അമിത് ഷായും രാജസ്ഥാൻ ആഭ്യന്ത്ര മന്ത്രിയായിരുന്ന ​ഗുലാബ് ചന്ദ് കട്ടാരിയിയും ചേർന്ന് നിയോ​ഗിക്കുകയാണ് ഉണ്ടായതെന്നും താം​ഗാഡ്​ഗേ കോടതിയിൽ വെളിപ്പെടുത്തി. സംഭവത്തിൽ ഉൾപ്പെട്ടവർ തമ്മിലുള്ള ഫോൺ ഭാഷണങ്ങളുടെ രേഖകൾ കുറ്റം തെളിയുക്കുന്നുവെന്നും താം​ഗാഡ്​ഗേ കോടതിയിൽ വ്യക്തമാക്കി. അമിത് ഷാ, ദിനേഷ് എം എൻ, പാണ്ഡ്യൻ, വഞ്ചജാര, വിപുൽ അ​ഗർവാൾ, ആഷിഷ് പാണ്ഡ്യ, എൻ എച് ധാഭി, ജി എസ് റാവു എന്നിവരാണ് ​ഗൂഢാലോചനയിൽ ഉള്ളതെന്ന് തെളിയുക്കുന്ന കോൾ റെക്കോഡുകളാണ് താം​ഗാഡ്​ഗേ ലഭ്യമാക്കിയത്. കേസിൽ നിലവിൽ പാണ്ഡ്യയയും ധാഭിയും റാവുവും മാത്രമാണ് വിചാരണ നേരിടുന്നത്. മറ്റ് പ്രതികളെ തെളിവില്ലെന്ന് കാട്ടി വിചാരണക്കോടതി 2014-17 കാലയളവിൽ വിമുക്തരാക്കിയിരുന്നു.

സന്ദീപ് താംഗാഡ്ഗേ പ്രത്യേക കോടതിക്ക് പുറത്ത്

2006 ഡിസംബർ 28 നാണ് തുൾസീറാം പ്രജാപതിയെ ​ഗുജറാത്തിൽ വച്ച് കൊലപ്പെടുത്തിയത്. ഉദയ്പൂരിലെ ജയിലിൽ നിന്നും അഹമ്മദാബാദിലേക്ക് കൊണ്ടു വരുമ്പോൾ തുൾസീറാം രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാണ് രാജസ്ഥാൻ പൊലീസ് പറഞ്ഞത്. എന്നാൽ സൊറാബുദ്ദീൻ ഷെയക്കിനെയുപം ഭാര്യ കൗസർബിയെയും തട്ടിക്കൊണ്ട് പോയതിന് ദൃക്സാക്ഷിയായ തന്നെ പൊലീസ് കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ഉദയ്പുർ ജയിലിൽ സന്ദർിച്ചപ്പോൾ തുൾസീറാം തങ്ങളോട് പറഞ്ഞതായി അദ്ദേഹത്തിന്റെ ബന്ധു കോടതിയിൽഡ വെളിപ്പെടുത്തിയിരുന്നു.


Read More Related Articles