കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലും സാമ്പത്തിക സംവരണം നടപ്പിലാക്കുമെന്ന് സംസ്ഥാന സർക്കാർ

By on

കേന്ദ്ര സർക്കാർ കൊണ്ടുവന്ന സാമ്പത്തിക സംവരണ നിയമം കേരളത്തിലും നടപ്പിലാക്കുമെന്ന് സർക്കാർ തീരുമാനം. ഇതിനാവശ്യമായ നടപടികൾ എൽഡിഎഫ് സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞു.

പുതുതായി നടപ്പിലാക്കാൻ പോകുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിൽ എല്ലാ സ്ട്രീമുകളിലും സംവരണം വേണം എന്ന് മുസ്ലിം, ദളിത് സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് സർക്കാർ എല്ലാ സ്ട്രീമുകളിലും സംവരണം നടപ്പിലാക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.

അതോടൊപ്പം, മുന്നോക്ക വിഭാ​ഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി 10% സംവരണവും നടപ്പിലാക്കും. അതിനുള്ള സാമ്പത്തിക പരിധി നിശ്ചയിക്കും. കേന്ദ്രം നിർദേശിക്കുന്നത് പോലെ തന്നെ കേരളം സാമ്പത്തിക സംവരണം നടപ്പിലാക്കില്ല, സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവർക്ക് മാത്രമേ സാമ്പത്തിക സംവരണം നൽകൂ എന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക സംവരണം കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരുന്നതിന് മുമ്പ് തന്നെ എൽഡിഎഫും സിപിഎമ്മും പ്രഖ്യാപിച്ചതാണ്, കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നത് രാഷ്ട്രീയ കാർഡ് ആണ് എന്നും എകെ ബാലൻ പറഞ്ഞു.


Read More Related Articles