‘പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്’;പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെയുള്ള ഹർത്താലിനെതിരായ ഹർജി ഹൈക്കോടതി തള്ളി

By on

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായി കേരളത്തിൽ മുസ്ലിം-ദലിത്-ബഹുജൻ സംഘടനകൾ സംയുക്തമായി പ്രഖ്യാപിച്ച ഹർത്താലിനെതിരായ ഹർജി കേരള ഹൈക്കോടതി തള്ളി. ഹർത്താൽ തടയണമെന്ന് കാട്ടി ഹിന്ദു ഹൈൽപ് ലൈനാണ് ഹർജി നൽകിയത്. ശബരിമല ക്ഷേത്രത്തിൽ പ്രവേശിച്ച ബിന്ദു അമ്മിണിയെ ആക്രമിച്ച ശ്രീകാന്ത് പദ്മനാഭനാണ് പരാതിക്കാരൻ‌. ”പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന്” പറഞ്ഞാണ് കോടതി ഹർത്താലിനെതിരായ ഹർജി തള്ളിയത്. പതിനെട്ടോളം സംഘടനകളും സാംസ്കാരിക-മനുഷ്യാവകാശ പ്രവർത്തകരും ചേർന്നാണ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്.


Read More Related Articles