കാപട്യം നിറഞ്ഞ യുദ്ധവിരുദ്ധ ഹാഷ്ടാ​ഗ് ഇടാതെ കശ്മീരികളുടെ ദുരിതത്തെക്കുറിച്ച് സംസാരിക്കൂ; ഇന്ത്യ, പാക് സാമൂഹ്യപ്രവർത്തകരോട് ഖുർറാം പർവേസ്

By on

കാപട്യം നിറഞ്ഞ യുദ്ധവിരുദ്ധ ഹാഷ്ടാ​ഗ് ഇടാതെ കഴിഞ്ഞ എഴുപത് വർഷങ്ങളായി കശ്മീരികൾ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് സംസാരിക്കൂ എന്ന് ഇന്ത്യയിലെയും പാകിസ്ഥാനിലെയും സാമൂഹ്യപ്രവർത്തകരോട് കശ്മീരി അവകാശ പ്രവർത്തകൻ ഖുർറാം പർവേസ്.
49 ഇന്ത്യൻ സെെനികർ കൊല്ലപ്പെട്ട പൾവാമ ആക്രമണത്തിന് ശേഷം കശ്മീരിലെ നൂറുകണക്കിന് സാമൂഹ്യപ്രവർത്തകരെ അറസ്റ്റ് ചെയ്തും, ഇന്ത്യയിലുടനീളം കശ്മീരികളെ ആക്രമിച്ചും പാകിസ്താനിൽ വ്യോമാക്രമണം നടത്തിയും കശ്മീരികൾക്കെതിരെയുള്ള ശത്രുത വളർത്തുകയാണ്. ആരും ജനീവ കൺവെൻഷനുകളെ കുറിച്ചോ അന്താരാഷ്ട്ര മാനവിക നിയമത്തെക്കുറിച്ചോ നീതിയെക്കുറിച്ചോ സംസാരിച്ചില്ല. ശരിയാണ്, പാകിസ്താൻ ഇന്ത്യൻ പെെലറ്റിനെ മോചിപ്പിക്കണം, പക്ഷേ എന്തിനാണ് നൂറുകണക്കിന് കശ്മീരികൾ ജയിലിൽ ദുരിതമനുഭവിക്കുന്നത്? ഖുർറാം പർവേസ് ചോദിക്കുന്നു.

ജമ്മു കശ്മീർ കൊയലിഷൻ ഓഫ് സിവിൽ സൊസെെറ്റി എന്ന സംഘടനയുടെ സ്ഥാപകനായ ഖുർറാം പർവേസ് 2016ൽ പൊതുസുരക്ഷാ നിയമം (പബ്ലിക് സെക്യുരിറ്റി ആക്റ്റ്) ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യൻ സുരക്ഷാ സെെന്യം കശ്മീരിൽ നടത്തിവരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന അവകാശ പ്രവർത്തകനാണ് ഖുർറാം പർവേസ്. 2016 സെപ്തംബർ 15ന് അറസ്റ്റ് ചെയ്യപ്പെട്ടത് ജനീവയിൽ യുഎൻ ഹ്യുമൻ റെെറ്റ്സ് കൗൺസിൽ സെഷനിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു.


Read More Related Articles