സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനം, ബില്‍ നാളെ പാര്‍ലമെന്‍റില്‍

By on

രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പിലാക്കാൻ തീരുമാനിച്ച് നരേന്ദ്രമോദി സർക്കാർ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സവർണർക്ക് സർക്കാർ ജോലികളിലും വി​ദ്യാഭ്യാസ സ്ഥാപനങ്ങളിലും 10% സംവരണം നടപ്പിലാക്കാനാണ് നീക്കം. എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള സവർണർക്ക് സംവരണ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഭരണഘടന ഭേദ​ഗതി ചെയ്യാനാണ് കേന്ദ്ര സർക്കാർ തീരുമാനം, ആർട്ടിക്കിൾ 15, ആർട്ടിക്കിൾ 16 എന്നീ വകുപ്പുകളാണ് ഭേദ​ഗതി ചെയ്യാൻ പോകുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തിരമായി വിളിച്ചുചേർത്ത യോ​ഗത്തിലാണ് തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച ബിൽ നാളെ പാർലമെന്റിൽ അവതരിപ്പിക്കും.


Read More Related Articles