ഡിവൈഎഫ്ഐ സ്വതന്ത്ര സംഘടനയായി നിലകൊള്ളണമെന്ന് ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസ്

By on

സിപിഐഎമ്മുമായി അകലം പാലിക്കണമെന്നതുൾപ്പടെ സ്വതന്ത്ര സംഘടനയായി പ്രവർത്തിക്കണമെന്ന നിർദ്ദേശങ്ങളുമായി ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് മുഹമ്മദ് റിയാസ്. ഇതിനായി സിപിഐഎമ്മിന്‍റെ ജാഥകളിലും സമ്മേളനങ്ങളിലും പ്രവർത്തകർ ഡിവൈഎഫ്ഐയുടെ കൊടികൾ ഉപയോഗിക്കരുതെന്നും സിപിഐഎം സമ്മേളനങ്ങൾക്ക് ആശംസകൾ അർപ്പിച്ച് ഡിവൈഎഫ്ഐയുടെ പേരിൽ ബോർഡുകൾ ഫ്ലെക്സുകൾ സ്ഥാപിക്കരുതെന്നും മുഹമ്മദ് റിയാസ് നിർദ്ദേശിച്ചു.

സിപിഐഎം നേതാക്കളെ ഡിവൈഎഫ്ഐ സമ്മേളനങ്ങളിൽ, പരിപാടികളിൽ വിളിച്ച് പ്രീതി നേടുന്ന ഏര്‍പ്പാട് അവസാനിപ്പിക്കണമെന്നും ഡിവൈഐഎഫ്ഐയിലൂടെ ഉയര്‍ന്നുവന്ന നേതാക്കളെ ഒഴികെ മറ്റാരെയും സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കേണ്ടതില്ലന്നും മുഹമ്മദ് റിയാസ് മുന്നോട്ട് വെച്ച നിർദ്ദേശങ്ങളിൽ പറയുന്നു.

സിപിഐഎമ്മിന്‍റെ പോഷക സംഘടനയാണ് ഡിവൈഎഫ്ഐ എന്ന തോന്നല്‍ സംഘടനയ്ക്ക് ദോഷമുണ്ടാക്കിയെന്നും സ്വതന്ത്രനിലപാടുകള്‍ സ്വീകരിക്കുന്നതിന് ഇതു തടസമാണന്നും മുഹമ്മദ് റിയാസ് വിലയിരുത്തി. മൃദുഹിന്ദുത്വ നിലപാടിനെതിരെ കോണ്‍ഗ്രസില്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ കൂട്ടായ്മകളായി മാറ്റണമെന്നും ആവശ്യമെങ്കില്‍ ഇത്തരം മതനിരപേക്ഷ നിലപാടുകള്‍ക്ക് സംരക്ഷണവും പിന്തുണയും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.


Read More Related Articles