ജെ എന്‍ യുവില്‍ മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ നജ്മല്‍ ബാബു മയ്യത്ത് നിസ്കാരം

By on

ദില്ലി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ നജ്മല്‍ ബാബുവിനായി മയ്യത്ത് നിസ്കാരം  സംഘടിപ്പിച്ച് മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകള്‍. എസ് ഐ ഒ, എംഎസ്എഫ്. വൈഎഫ്ഡിഎ എന്നീ സംഘടനകളാണ് സംയുക്തമായി മയ്യിത്ത് നിസ്കാരം നടത്തുന്നത്. ഇന്ന് വൈകുന്നേരമാണ് ചടങ്ങ്.

സംയുക്ത പ്രസ്താവനയുടെ പൂര്‍ണ്ണരൂപം.  

മുൻപ് ടിഎൻ ജോയ് ആയിരുന്ന നജ്മൽ ബാബുവിന്റെ മരണം ( 02/10/2018) അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും സഖാക്കളെയും ആഴത്തിൽ വേദനിപ്പിച്ചിരിക്കുകയാണ്. നജ്മൽ കേരളത്തിലെ അറിയപ്പെടുന്ന ഇടതു ബുദ്ധിജീവിയും രാഷ്ട്രീയ പ്രവർത്തകനും ആയിരുന്നു. പല തലമുറകളിലെ ആക്ടിവിസ്റ്റുകളെയും പ്രതിരോധ സമുദായങ്ങളെയും നജ്മൽ ബാബു പ്രചോദിപ്പിച്ചിരുന്നു, അതിനാൽ നജ്മൽ ബാബു ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച സ്വാതന്ത്ര്യത്തിന്‌‍‍റെയും അന്തസ്സിന്റെയും മൂല്യങ്ങളോട് എല്ലാക്കാലവും കടപ്പെട്ടിരിക്കും.
മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് നജ്മൽ ബാബു മുസ്ലീമായത്. നജ്മൽ ബാബുവിന്റെ മതപരിവർത്തനത്തിന് പല അർത്ഥങ്ങളുണ്ട്, രാഷ്ട്രീയ പരവും വ്യക്തിപരവുമായ തെരഞ്ഞെടുപ്പ് എന്ന നിലയിൽ അത് പലതാണ്. നജ്മൽ ബാബു ഇസ്ലാം പഠനം തുടരുകയും വിവിധ മുസ്ലീം സംഘടനകളുമായി സംവദിക്കുകയും ചെയ്തു. മരണത്തിന് മുൻപ്, നജ്മൽ കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി മഹല്ല് കമ്മിറ്റിക്ക് തന്നെ പള്ളി വളപ്പിൽ ഖബറടക്കണം എന്ന ആ​ഗ്രഹമറിയിച്ചുകൊണ്ട് കത്തെഴുതിയിരുന്നു. മുസ്ലീമായി മരിക്കണമെന്ന് ആ കത്തിൽ ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നു.

വലതുപക്ഷ ഹിന്ദുത്വ ശക്തികളുടെ വളർച്ചാ കാലഘട്ടത്തിൽ തന്‍റെ ഇസ്ലാമിലേക്കുള്ള മതം മാറ്റം അതിശക്തമായ രാഷ്ട്രീയ പ്രസ്താവനയാണ് എന്ന് നജ്മൽ ബാബുവിന് കൃത്യതയുണ്ടായിരുന്നു, പ്രത്യേകിച്ച് ബാബ്റി പള്ളി തകർക്കലിന്‍റെയും ​ഗുജറാത്ത് വംശഹത്യയുടെയും ശേഷമുള്ള കാലഘട്ടത്തിൽ. ​ഗുജറാത്ത് വംശഹത്യയും ബാബ്റി പള്ളി തകർക്കലും അതിനു ശേഷം തുടർച്ചയായി മുസ്ലീങ്ങളും മുസ്ലീം സമുദായങ്ങളും ഇസ്ലാം മതവും നേരിട്ട അടിച്ചമർത്തലും മരണം വരെ മുസ്ലീം ആയി ജീവിക്കാനുള്ള വഴി തെര‍ഞ്ഞെടുക്കാൻ നജ്മൽ ബാബുവിന് പ്രധാന കാരണങ്ങളായിരുന്നു.
എന്നിരിക്കിലും, നജ്മൽ ബാബുവിന്റെ അവസാന ആ​ഗ്രഹമായ ചേരമാൻ പള്ളിയിലെ ഖബറടക്കം തടയപ്പെട്ടു, ‘യുക്തിവാദി’കളായ കുടുംബവും ഉത്തരവാദിത്തപ്പെട്ട ‘ഇടതുപക്ഷ’ രാഷ്ട്രീയ അധികാരികളും നജ്മൽ ബാബുവിന്റെ ജീവിതത്തിലെ മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ തീരുമാനിച്ചുകൊണ്ട് മയ്യത്ത് ദഹിപ്പിക്കാൻ മുൻകെെയെടുത്തു. ഇടതുപക്ഷ രാഷ്ട്രീയ അധികാരികളുടെ നേതൃത്വത്തിൽ, യുക്തിവാദത്തിന്റെയും നിരീശ്വരവാദത്തിന്‍റെയും മറവിൽ, രാഷ്ട്രീയവും വ്യക്തിപരവുമായ ഈ തെരഞ്ഞെടുപ്പിനെ തിരസ്കരിച്ചുകൊണ്ട് നടപ്പാക്കിയ ശവസംസ്കാരം മൃദുഹിന്ദുത്വസമീപനമാണ്, ജീവനില്ലാതായിക്കഴിയുമ്പോൾ സ്വന്തം ശരീരത്തിൽ തീരുമാനമെടുക്കാൻ കഴിയാതാകുകയും ഒരു മുസ്ലീം ആയി മരിക്കാൻ പോലും അനുവദിക്കപ്പെടാതാകുകയും ചെയ്യുകയായിരുന്നു നജ്മൽ ബാബുവിന്‍റെ അവസാനം.
നജ്മലിനെ അനുസ്മരിക്കാൻ ഇന്ന് ജെഎൻയുവിൽ മയ്യത്ത് നിസ്കാര പ്രാർത്ഥന നടത്താൻ നമ്മൾ തീരുമാനിച്ചിരിക്കുന്നു. നജ്മൽ ബാബുവിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട്, ഇന്ത്യൻ മുസ്ലീങ്ങളുടെ മതാത്മകരായിരിക്കാനുള്ള സ്വാതന്ത്ര്യ സമരത്തോടൊപ്പം എെക്യപ്പെടാൻ ഞങ്ങൾ തീരുമാനിച്ചു.
എംഎസ്എഫ്- എസ്എെഓ- വെെഎഫ്ഡിഎ ജെഎൻയു


Read More Related Articles