നജീബ് തിരോധാനം; കേസ് അവസാനിപ്പിക്കാൻ സിബിഐയ്ക്ക് അനുമതി

By on

ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപെട്ട കേസ് അവസാനിപ്പിക്കാൻ ഡൽഹി ഹൈക്കോടതി സിബിഐയ്ക്ക് അനുമതി നൽകി. അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അവസാന റിപ്പോർട്ട് സമർപ്പിക്കാൻ  കോടതി സിബിഐയോട് ആവശ്യപ്പെട്ടു. പ്രത്യക അന്വേഷണ സംഘത്തെ കേസ് അന്വേഷണവത്തിന് നിയമിക്കണമെന്ന് നജീബിന്റെ മാതാവിന്റെ ആവശ്യം കൊടുത്തി നിരാകരിച്ചു. മുൻപും കേസ് അന്വേഷണത്തിൽ പുരോഗതി ഇല്ലെന്നും കേസ് അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചിരുന്നു.

രണ്ട് വർഷമായിട്ടും കേസിൽ യാതൊരു പുരോഗതിയും ഉണ്ടാവാത്ത സാഹചര്യത്തിലാണ് കേസ് അന്വേഷണം അവസാനിപ്പിക്കാൻ കോടതി സിബിഐയ്ക്ക് അനുമതി നൽകിയത്. 2016 ഒക്ടോബര്‍ 15നാണ് ഹോസ്റ്റലില്‍ നിന്ന് നജീബിനെ കാണാതാവുന്നത്. എബിവിപി പ്രവർത്തകർ തലേദിവസം നജീബിനെ ആക്രമിച്ചിരുന്നു. തുടർന്നാണ് ദുരൂഹ സാഹചര്യങ്ങളിൽ നജീബിനെ കാണാതെ ആവുന്നത്. പ്രതികളെന്ന് ഡൽഹി പോലീസ് സംശയിച്ചിരുന്ന ഒൻപത് പേരെ സിബിഐ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ പുരോഗതി കേസിനുണ്ടായില്ല. നജീബിന്റെ തിരോധാനവുമായി ബന്ധോഏട്ടാ #WhereisNajeeb ഹാഷ് ടാഗ് സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

കേസ് അവസാനിപ്പിക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് പറഞ്ഞു. സുപ്രീം കോടതിയിൽ വരെ കേസിന് പോകുമെന്നും അവർ വ്യക്തമാക്കി.


Read More Related Articles