നിർബന്ധിത മത പരിവർത്തനത്തിന് തെളിവുകളില്ല; എൻഐഎ കേരളത്തിൽ നടത്തിവന്ന കേസുകൾ അവസാനിപ്പിച്ചു

By on

കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്ന സംഘപരിവാർ പ്രചാരങ്ങൾക്ക് തിരിച്ചടി. നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം എൻഐഎ അവസാനിപ്പിച്ചു. ഹാദിയ കേസിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിൽ വ്യാപകമായ രീതിയിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ എൻഐഎ കേസ് ഏറ്റെടുത്തത്. എന്നാൽ നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാൻ എൻഐഎയ്ക്ക് സാധിച്ചില്ല.

കേരളത്തിൽ സമീപ കാലങ്ങളിൽ നടന്ന 89 മിശ്ര വിവാഹങ്ങളുടെ ബന്ധപ്പെട്ട് 11 കേസുകളാണ് എൻഐഎ അന്വേഷിച്ചിരുന്നത്. എന്നാൽ ഒരൊറ്റ കേസിൽ പോലും നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്ന് സ്ഥാപിക്കാൻ എൻഐഎയ്ക്ക് സാധിച്ചില്ല. ഹാദിയ ഷെഫിൻ ജഹാൻ വിവാഹമുൾപ്പടെ നിർബന്ധിത മത പരിവർത്തനത്തിന്റെ ഫലമാണെന്നാണ് സംഘപരിവാർ സംഘടനകൾ നിരന്തരം ആരോപിച്ചിരുന്നത്.

ഇതോടെ കേരളത്തിൽ മുസ്‌ലിം യുവാക്കൾ ഹിന്ദു യുവതികളെ ലവ് ജിഹാദ് വഴി നിർബന്ധിത മത പരിവർത്തനത്തിന് വിധേയമാക്കുന്നുവെന്ന സംഘപരിവാർ പ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.


Read More Related Articles