ഹൈന്ദവ ക്ഷേത്രത്തെ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച് പാകിസ്താൻ; ഹിന്ദു വിവാഹ നിയമത്തിനും അം​ഗീകാരം

By on

പെഷവാറിലെ ഹൈന്ദവ ആരാധനാ കേന്ദ്രമായ പഞ്ച് തീർത്ഥയെ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച് പാകിസ്താൻ. വടക്ക് പടിഞ്ഞാറൻ പാകിസ്താനിലെ കൈബർ പക്തൂൺവാല പ്രവിശ്യാ സർക്കാരാണ് അഞ്ച് കുളങ്ങളും ക്ഷേത്രങ്ങളും അടങ്ങുന്ന പഞ്ച് തീർത്ഥയെ പാകിസ്താന്റെ പൈതൃക കേന്ദ്ര പദവി നൽകി ആദരിച്ചത്. 1747 ൽ അഫ്ഘാനിലെ ദുറാനി സാമ്രാജ്യം തകർത്ത ക്ഷേത്രമാണ് ഇത്. 1800 കളിൽ സിഖ് ഭണാധികാരികൾ ക്ഷേത്രം പുനർ നിർമ്മിച്ചു. 2016 ലെ കെപി അന്റിക്വിറ്റി നിയമം അനുസരിച്ചാണ് പാകിസ്താൻ ഇപ്പോൾ ക്ഷേത്രത്തെ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചത്. . മഹാഭാരതത്തിലെ പാണ്ഡു രാജാവ് പഞ്ച് തീർത്ഥ ക്ഷേത്രമുള്ള പ്രദേശത്തു നിന്നുള്ള ആളാണെന്നാണ് ഐതിഹ്യം.

ക്ഷേത്രത്തെ പൈതൃക കേന്ദ്രമായി അം​ഗീകരിക്കുന്നതിനൊപ്പം  പുതുവത്സര സമ്മാനമായി ഹിന്ദു വിവാഹ നിയമത്തിനും പാകിസ്താൻ അം​ഗീകാരം നൽകി. ചരിത്രപരമായ തീരുമാനമാണ് പാകിസ്താൻ കൈക്കൊണ്ടത്. ഇനി മുതൽ, പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹൈന്ദവ വിശ്വാസികൾക്കും അവരുടെ വിവാഹങ്ങൾ മുസ്ലീംങ്ങൾക്ക്‌ സമാനമായി രജിസ്റ്റർ ചെയ്യാനും നിയമ പരമായി വിവാഹ മോചനങ്ങൾ നടത്തുവാനും സാധ്യത തുറക്കുന്നതാണ് ബില്ല്. ഇതുവരെ പാക്കിസ്ഥാനിൽ ഹൈന്ദവ വിവാഹങ്ങൾ നിയമപരമായി രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നില്ല. വിവാഹ നിയമം പാസാക്കിയതോടെ മുസ്ലിങ്ങളുടെ ‘നികാഹ് നാമ’യ്ക്ക് സമാനമായ രീതിയിൽ ഹിന്ദുക്കൾക്ക് വിവാഹിതരായതിന്റെ ഔദ്യോ​ഗിക രേഖയായി ‘ശാദിപരത്’ ഉണ്ടാവും.


Read More Related Articles