തെരെഞ്ഞെടുപ്പ് സമയത്ത് പാക്കിസ്താനെ ആക്രമിക്കുമെന്ന് പറയുന്നത് ഇന്ത്യയുടെ സ്ഥിരം അടവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ

By on

ഇസ്‌ലാമാബാദ്: തെരഞ്ഞെടുപ്പു സമയത്ത് പാക്കിസ്താനെ ആക്രമിക്കുമെന്ന് ചർച്ച ചെയ്യുന്നത്
ഇന്ത്യയിലെ സ്ഥിരം അടവാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പല്‍വാമ സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങളോടു പ്രതികരിക്കവെയാണ് ഇമ്രാന്‍ ഖാന്‍ ഇങ്ങനെ പറഞ്ഞത്.
‘നിങ്ങള്‍ ഞങ്ങളെ ആക്രമിക്കുമ്പോൾ ഞങ്ങള്‍ തിരിച്ചടിക്കില്ലായെന്ന് നിങ്ങള്‍ കരുതരുത്. ഞങ്ങള്‍ തിരിച്ചടിക്കുക തന്നെ ചെയ്യു’മെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അക്രമം അവസാനിപ്പിക്കാനാണ് പാക്കിസ്താൻ താല്‍പര്യപ്പെടുന്നതെന്നും തീവ്രവാദവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ 70,000 പാക്കിസ്താതാനികളാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
എന്തുകൊണ്ട് കശ്മീരിലെ ജനത ഇന്ത്യയോട് ഇത്രയേറെ വിദ്വേഷം സൂക്ഷിക്കുന്നുവെന്നത് ഇന്ത്യ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ- പാക് പ്രശ്‌നത്തിന് സൈനിക പരിഹാരം ഒരു വഴിയേ അല്ലെന്ന് 70 വര്‍ഷത്തിനുശേഷം ലോകം സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


Read More Related Articles