അഖ്ലാഖിന്‍റെ കൊലപാതകം അന്വേഷിച്ചതിനാണ് സുബോധിനെ കൊലപ്പെടുത്തിയതെന്ന് സഹോദരി; ‘സംഭവത്തില്‍ പൊലീസ് ​ഗൂഢാലോചന’

By on

ഉത്തർപ്രദേശ് ബുലന്ദ്ഷഹറിൽ അഖ്ലാഖ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ സുബോധ് സിങ്ങിനെ ​ഗോരക്ഷക ഭീകരർ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ സുബോധിന്‍റെ സഹോദരി. ”അഖ്ലാഖ് കേസ് അന്വേഷിക്കുന്നത് കൊണ്ട് മാത്രമാണ് എന്‍റെ സഹോ​ദരൻ കൊല്ലപ്പെട്ടത്. ഇത് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ ​ഗൂഢാലോചനയാണ്. സുബോധിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണം, ഞങ്ങൾക്ക് പണം വേണ്ട. മുഖ്യമന്ത്രി എപ്പോഴും “പശു പശു” എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്’- സുബോധിന്‍റെ സഹോദരി പറയുന്നു.

ഇന്നലെയാണ് സുബോധ് കുമാർ സിം​ഗെന്ന സ്റ്റേഷൻ ഹൗസ് ഓഫിസർ ബുലന്ദ്ഷഹറിൽ കൊല്ലപ്പെട്ടത്. സ്ഥലത്ത് പശുക്കളുടെ ജഡം കണ്ടെത്തിയെന്ന് കാട്ടി ഒരു കൂട്ടം ആളുകൾ അക്രമം ആരംഭിക്കുകയായിരുന്നു. കലാപം തടയാനെത്തിയ സുബോധ് സിം​ഗിനെ വെടിവെച്ച് കൊല്ലുകയായിരുന്നു.


Read More Related Articles