അലർജി മൂലം അവശനായ യുവാവിന് ചികിത്സയ്ക്ക് അനുമതി നിഷേധിച്ച് പൊലീസ്; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി

By on

ഭക്ഷണം കഴിച്ച് അലർജിയായി അവശനായ യുവാവിന്‍റെ ആശുപത്രിയിലേക്കുള്ള യാത്ര പൊലീസ് തടഞ്ഞുവെന്ന്  പരാതി. കൊല്ലം -തിരുവനന്തപുരം അതിർത്തിയിൽ നടന്ന സംഭവത്തിൽ തപാൽ വകുപ്പ് ഉദ്യോ​ഗസ്ഥനായ യുവാവ് മുഖ്യമന്ത്രിയ്ക്കും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്കും പരാതി നൽകി. തന്റെ അനുഭവം ഫെയ്സ്ബുക് അക്കൗണ്ടിലൂടെ പരാതിയുടെ രൂപമടക്കം ശരത്ചന്ദ്രന്‍ പങ്കുവച്ചു.

നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ സ്വ​ദേശിക്കാണ് ദുരനുഭവം ഉണ്ടായത്. പഴകിയ മത്സ്യം കഴിച്ചതിനെ തുടർന്ന് ശരീരമാകെ തിണർക്കുകയും അവശനാവുകയും ചെയ്ത ശരത് ചന്ദ്രൻ വൈദ്യോപദേശ പ്രകാരമാണ് ഏറ്റവും അടുത്തുള്ള പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് പോയത്. ഇന്നലെ അർദ്ധരാത്രിയോടെ കൊല്ലം അതിർത്തിയായ കടമ്പാട്ടുകോണം എത്തിയപ്പോഴാണ് ആരോ​ഗ്യ പ്രവർത്തകരും പൊലീസും തടഞ്ഞതെന്ന് യുവാവ് പരാതിയിൽ പറയുന്നു. ചെക്കിം​ഗ് പോയിന്റിൽ ഉണ്ടായിരുന്ന ഉദ്യോ​ഗസ്ഥരോട് രോ​ഗാവസ്ഥ വിവരിക്കുകയും അവരിൽ ഭൂരിപക്ഷവും ആശുപത്രിയിലേക്കുള്ള യാത്ര തുടരാം എന്ന നിലപാടിൽ ആയിരുന്നുവെന്നും ശരത് പറയുന്നു. ”സർക്കാർ നിർദ്ദേശിച്ച പ്രകാരം കാരണംബോധിപ്പിക്കുന്ന സത്യവാങ്മൂലവും കൈയില്‍ കരുതിയിരുന്നു.അത് നോക്കാന്‍ പോലും ഉദ്യോഗസ്ഥർക്ക്ശ്രമിച്ചില്ല. അതിൽ ഭൂരിഭാഗം പേർക്കും എന്റെ അവസ്ഥബോധ്യമാവുകയും അവർ ഒക്കെയും എന്നെ ആശുപത്രിയിലേക്ക് പോകാൻ അനുവദിക്കാനുംതയ്യാറായിരുന്നു. എന്നാൽ അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്. ഐ യുടെ ഭാഗത്ത്നിന്നും അപ്രതീക്ഷിതമായ പെരുമാറ്റമാണ് ഉണ്ടായത് ശരത്ചന്ദ്രൻ പറയുന്നു.

”എന്റെ ശാരീരികാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും അതിന് അൽപം പോലുംശ്രദ്ധ നൽകാതെ ” നീ ഒരാശുപത്രിയിലും പോണ്ട, നിനക്കൊരു കുരുവുംഇല്ല” എന്ന് പറഞ്ഞ് എന്നോട് തിരികെ പോകാൻ അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. എന്റെ അതികഠിനമായ ശാരീരിക വേദനയും അടിയന്തിരവൈദ്യസഹായം വേണ്ട അവസ്ഥയും അദ്ദേഹത്തോട് കേണു പറഞ്ഞെങ്കിലും പ്രതികാരാത്മകമനോഭാവത്തോടെ “ഒരു കാരണവശാലും നീ ഈ അതിർത്തി കടന്ന് പോവില്ല എന്നുംപറ്റുമെങ്കിൽ നീ തിരുവനന്തപുരം മെഡി.കോളേജിൽ പോ” എന്നും ആക്രോശിക്കുകയുമാണുണ്ടായത്. തുടർന്നും ദയനീയമായി എന്റെഅവസ്ഥ ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോൾ “എങ്കിൽ വണ്ടി സ്റ്റേഷനിലേക്ക് എടുക്ക്, അറസ്റ്റ് രേഖപ്പെടുത്താം ” എന്നും അദ്ദേഹം പറഞ്ഞു” എന്നും മുഖ്യമന്ത്രിക്കുള്ള പരാതിയില്‍ ശരത് ചന്ദ്രന്‍ പറയുന്നു.  ഫെയ്സ്ബുക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ


Read More Related Articles