‘ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിന്‍റെ തീവ്രത കൂട്ടുന്നതിൽ ഇസ്രയേലിന്റെ പങ്ക്’; റോബര്‍ട്ട് ഫിസ്കിന്‍റെ ലേഖനം

By on

ദ ഇൻഡിപെൻഡന്‍റ് ലേഖകൻ റോബര്‍ട്ട് ഫിസ്ക് എഴുതിയ ‘ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിന്‍റെ തീവ്രത കൂട്ടുന്നതിൽ ഇസ്രയേലിന്റെ പങ്ക്’ എന്ന ലേഖനത്തിന്‍റെ പരിഭാഷാ സംഗ്രഹം. ദ ഇൻഡിപെൻഡന്‍റ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് വേണ്ടി പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ മാധ്യമപ്രവർത്തനം നടത്തുകയാണ് റോബര്‍ട്ട് ഫിസ്ക്.

“ടെററിസ്റ് ക്യാമ്പുകളിലെ വ്യോമാക്രമങ്ങളെ കുറിച്ചുള്ള വാർത്ത അറിഞ്ഞപ്പോൾ ആദ്യം മനസിലേക്ക് വന്നത് ഗാസ യോ സിറിയയോ ആണ്. പ്രതികാര നടപടിയായി ഒരു കമാൻഡ് കൺട്രോൾ സെന്‍റർ തകർക്കുകയും നിരവധി തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തു എന്നാണ് ഞങ്ങളോട് പറഞ്ഞത്.
ബാലക്കോട്ടിൽ ഇസ്ലാമിസ്റ്റ് ജിഹാദി ബേസ് നശിപ്പിച്ചു എന്ന് കേട്ടപ്പോൾ അത് സിറിയയിലോ, ഇന്ത്യയിലോ ലെബനാനിലോ പോലുമല്ല, പാകിസ്ഥാനിലാണെന്നുള്ള വാർത്ത ഞെട്ടലുണ്ടാക്കി. എങ്ങനെ ഇസ്രയേലിനെയും ഇന്ത്യയെയും ചേർത്താലോചിക്കാൻ കഴിയും?

ഇസ്രായേലിലെ ടെൽ അവീവ് പ്രതിരോധ മന്ത്രാലയം ഡൽഹിയിലെ ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് 2500 കിമീ അകലെയാണ്. പക്ഷെ ഇത്തരം ആക്രമണ കഥകൾ തമ്മിലുള്ള സാമ്യം തള്ളിക്കളയാവുന്നതല്ല. ഇസ്രയേലും ഇന്ത്യയിൽ ബിജെപി യുടെ മുസ്ലിം വിരുദ്ധവും ഹൈന്ദവ ദേശീയയതയുടെയെയും രാഷ്ട്രീയമായ അന്തർധാര മാസങ്ങളായി ഇവിടെ പൊതുജനത്തിന് അവ്യക്തമായി തുടരുന്നുണ്ട്. ഇസ്രായേലിന്‍റെ ആയുധ വിപണിയുടെ വലിയ മാർക്കറ്റായി ഇന്ത്യ എങ്ങനെ മാറിയെന്നതും ഇതിനോട് ചേർത്ത് വായിക്കണം.

പാകിസ്താനിലെ ജയ്ഷേ മൊഹമ്മദ്‌ ക്യാമ്പിൽ ആക്രമണം നടത്താൻ ഇന്ത്യ ഉപയോഗിച്ചത് ഇസ്രായേൽ നിർമിതമായ റാഫേൽ സ്‌പൈസ്-2000 എന്ന സ്മാർട്ട്‌ ബോംബുകളാണെന്നു ഇന്ത്യൻ മീഡിയ തന്നെ കൊട്ടിഘോഷിക്കുന്ന സാഹചര്യവുമുണ്ട്. 40 പട്ടാളക്കാരെ ബലി കൊടുത്തു പാകിസ്ഥാനിൽ ഫെബ്രുവരിയിൽ ഇന്ത്യ നടത്തിയ കിരാതമായ ആക്രമണത്തിൽ അവാസ്തവമായി ഒന്നുമില്ല താനും.

2017 ൽ ഇസ്രയേലിന്‍റെ ആയുധ മാർക്കറ്റിലെ ഏറ്റവും വലിയ ആവശ്യക്കാർ ഇന്ത്യയാണ്. 530 മില്യൺ പൗണ്ടോളം ചെലവഴിച്ചാണ് നൂതന സാങ്കേതികവിദ്യയുള്ള ഇസ്രായേലി മിസൈലുകളും, വെടിക്കോപ്പുകളും റഡാറുകളും ഇന്ത്യ സ്വന്തമാക്കിയത്. ഇതെല്ലാം ഇസ്രയേലിന്‍റെ പാലസ്തീൻ, സിറിയ അധിനിവേശ സമയങ്ങളിൽ പരീക്ഷിക്കപ്പെട്ടവയാണ് എന്നതാണ് മറ്റൊരു വസ്തുത. മ്യാൻമറിലെ ഏകാധിപത്യ ഭരണകൂടത്തിന് ടാങ്കുകളും ആയുധങ്ങളും ബോട്ടുകളും നൽകി സ്വന്തം ജനതയായ റോഹിൻഗ്യൻ മുസ്ലിങ്ങളെ കൊല്ലാൻ കൂട്ടുനിൽക്കുന്ന ഇസ്രായേൽ ആയുധക്കച്ചവടം നിർബാധം തുടരുകയാണ്.

പക്ഷെ ഇസ്രായേൽ -ഇന്ത്യൻ ആയുധക്കച്ചവടം നിയമവിധേയവും രണ്ടു പക്ഷക്കാരാലും പരസ്യമാക്കപ്പെട്ടതുമാണ്. ഇന്ത്യയുടെ ആർമി യൂണിറ്റുകളോടൊപ്പം ഗാസയിലും മറ്റും പരീക്ഷിച്ച ആയുധങ്ങൾ കൊണ്ട് പരിശീലനം നടത്തുന്ന ഇസ്രായേൽ സ്പെഷ്യൽ കമാൻഡോ ഓപ്പറേഷനുകൾ അവർ തന്നെ ചിത്രീകരിച്ചിട്ടുണ്ട്.

പതിനാറോളം ഗരുഡ് കമാൻഡോകൾ ഉൾപ്പെടുന്ന 45-സ്ട്രോങ്ങ്‌ എന്നറിയപ്പെടുന്ന ഇന്ത്യൻ മിലിട്ടറിയുടെ പ്രധിനിധി സംഘം ഇസ്രായേലിലെ നെവാടിം, പാൽമാച്ചിം എയർ ബേസുകളിൽ സംഘടിച്ചിരുന്നു .

കഴിഞ്ഞ വർഷത്തെ തന്റെ ആദ്യത്തെ ഇന്ത്യൻ സന്ദർശനത്തിൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദര്ശനത്തിനു ശേഷം 2008 ൽ 170 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തെ ഓർമിച്ചു.
“ഭീകരവാദം ഉണ്ടാക്കുന്ന വേദന ഇന്ത്യക്കും ഇസ്രയേലിനും നന്നായി അറിയാമെന്നാണ് ” അദ്ദേഹം മോദിയോട് സന്ദർശന വേളയിൽ പറഞ്ഞത്.
“മുബൈ ആക്രമണം ഞങ്ങൾ മറക്കില്ല. നമ്മൾ തിരിച്ചടിക്കും ” എന്നായിരുന്നു ബിജെപി യുടെ നിലപാട്.

ഇസ്രായേലി സയോണിസവും ഇന്ത്യയുടെ തീവ്ര വലതുപക്ഷ ദേശീയതയും ആധാരമാക്കിയാവരുത് ഇരുരാജ്യങ്ങളുടെയും സൗഹൃദം സ്ഥാപിക്കേണ്ടത് എന്നാണ് നിരവധി ഇന്ത്യൻ രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടത്. രണ്ടു രാജ്യങ്ങളും പല രീതികളിലൂടെ ബ്രിട്ടീഷ് അധിനിവേശത്തെ നേരിട്ടിട്ടുമുണ്ട്.

ബ്രസ്സൽസിലെ ഗവേഷകൻ ഷൈരീ മൽഹോത്ര ഇസ്രായേലി പത്രമായ ഹാരെറ്റ്സിൽ എഴുതിയത് പ്രകാരം പാകിസ്ഥാനും ഇന്തോനേഷ്യയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യം ഇന്ത്യ ആണെന്നാണ്. ബിജെപിയുടെയും ലികുഡ് പാർട്ടിയുടേയും രാഷ്ട്രീയമായ ഐക്യമായിക്കൂടെയാണ് ഇരുരാജ്യങ്ങളുടെയും ബന്ധം വീക്ഷിക്കപ്പെടുന്നതെന്നും അവർ പറഞ്ഞു.

ഹിന്ദു ദേശീയ നേതാക്കൾ മുസ്ലിം ഹിംസയുടെ ഇരകളാണ് രാജ്യത്തെ ഹിന്ദുക്കൾ എന്ന തരത്തിലുള്ള വ്യാഖ്യാനം ഇന്ത്യ – പാകിസ്ഥാൻ ശത്രുതയെ മുതലെടുക്കാനായി ഉപയോഗിച്ച് വരികയാണ്. ഇസ്രയേലിന്റെ ഏറ്റവും വലിയ ആരാധകരും ഇതേ മനോഭാവം വെച്ച് പുലർത്തുന്ന ‘ഇന്റർനെറ്റ്‌ ഹിന്ദുക്കൾ ‘ ആണെന്നാണ് മൽഹോത്ര പറയുന്നത്. പലസ്തിൻ മുസ്ലിങ്ങളോട് ഇസ്രായേൽ ചെയ്യുന്ന ക്രൂരത അവരെ സന്തോഷിപ്പിക്കുന്നുണ്ട് എന്നും മൽഹോത്ര സൂചിപ്പിക്കുന്നു.

കാൾട്ടൻ യൂണിവേഴ്‌സിറ്റി പ്രൊഫസർ വിവേക് ദേഹാജിയയുടെ ഇന്ത്യൻ -ഇസ്രായേൽ -അമേരിക്കൻ സഖ്യത്തിനായുള്ള മുസ്ലിം വിരുദ്ധ ആഹ്വാനത്തെയും മൽഹോത്ര ശക്തമായി അപലപിച്ചു.

അര മില്യൺ മാത്രം മുസ്ലിം പ്രാതിനിധ്യമുള്ള ബെൽജിയത്തിൽ നിന്ന് 500 മുസ്ലിങ്ങൾ ഐസിസിൽ ചേർന്നപ്പോൾ 2016 അവസാനത്തോടെ ഇന്ത്യയിൽ നിന്നും ആകെ 23 പേരാണ് പോയത്.
പ്രത്യയശാസ്ത്രപരമായ ഐക്യത്തെ എതിർക്കുന്ന മൽഹോത്ര ഇന്ത്യയും ഇസ്രയേലും തമ്മിൽ ഉണ്ടാവേണ്ടത് രാഷ്ട്രീയമായി പ്രായോഗികതയുള്ള സൗഹൃദം ആണെന്നും കൂട്ടിച്ചേർത്തു.
എങ്കിലും 1992 മുതൽ ഇസ്രായേലി ആയുധങ്ങൾ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ഇസ്ലാമിസ്റ്റുകൾക്കെതിരെയുള്ള പോരാട്ടം ആത്യന്തികമായി സയോണിസ്റ് -ഹിന്ദു ദേശീയവാദ ലയനത്തിലേക്ക് നയിക്കുന്നതിന്റെ സൂചനകളെയും തള്ളിക്കളയാനാവില്ല.

ബ്രിട്ടീഷ് കൊളോണിയലിസത്തിന്‍റ ചരിത്രമുള്ള രണ്ടു രാജ്യങ്ങളുടെ ‘ഇസ്ലാമിക് ഭീകരതക്കെതിരെ ‘യുള്ള യുദ്ധം സ്വാഭാവികമായി തോന്നിയേക്കാം, പ്രത്യേകിച്ചും ഇരുരാജ്യങ്ങളുടെയും സുരക്ഷ അയൽ മുസ്ലിം രാജ്യങ്ങളാൽ ഭീഷണിയിലാവുമ്പോൾ. ഈ രാജ്യങ്ങളെല്ലാം തന്നെ ആണവായുധങ്ങൾ കൈവശമുള്ളവരാണെന്ന വസ്തുത തന്നെയാണ് ഇന്ത്യയുടെ 180 മില്യണോളം മുസ്ലിങ്ങളുടെ നിലനിൽപ് അതിപ്രധാനമാക്കുന്നതും.”


Read More Related Articles