സംഘപരിവാർ തന്നെയാണ് സന്ദീപാനന്ദഗിരിയെ ആക്രമിച്ചതെന്ന് സ്വാമി അഗ്നിവേശ്

By on

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് സ്വാമി അഗ്‌നിവേശ്. ഹിന്ദു വിശ്വാസത്തിന്‍റെ സംരക്ഷകരാണെന്ന് നടിക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്നും തനിക്കെതിരെയും സന്ദീപാനന്ദ ഗിരിക്കെതിരെയും ആക്രമണം നടത്തിയവർ ഒരേ ശക്തികൾ തന്നെയാണെന്നും അഗ്നിവേശ് പറഞ്ഞു. വാക്കുകളെ വാക്ക് കൊണ്ടാണ് നേരിടേണ്ടത്, വാളുകൊണ്ടല്ലന്നും ഇതിനു വിരുദ്ധമായി ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ ക്രിമിനലുകളാണന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയനേട്ടത്തിനുവേണ്ടി വിദ്വേഷത്തിന്‍റെയും സംഘര്‍ഷത്തിന്‍റെയും വിത്തുകള്‍ വിതയ്ക്കാനുള്ള പദ്ധതിയെ ചെറുത്തുതോല്‍പ്പിക്കണമെന്നും അമിത് ഷായുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഈ അക്രമമെന്നത് പ്രധാനമാണന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഹിന്ദുവിശ്വാസത്തില്‍നിന്നുകൊണ്ട് യുക്തിസഹമായ നിലപാട് സ്വീകരിച്ച് സാമൂഹികവും മതപരവുമായ പരിഷ്‌കരണത്തിനുവേണ്ടി ധീരമായി ശബ്ദിക്കുന്ന സ്വാമി സന്ദീപാനന്ദ ഗിരിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണന്നും സ്വാമി അഗ്നിവേശ് അഭിപ്രായപ്പെട്ടു.


Read More Related Articles