ശബരിമല പ്രത്യക മത വിഭാഗത്തിന്റേതല്ലെന്ന് ഹൈക്കോടതി

By on

ശബരിമലയിൽ ഏത് ജാതി മത വിഭാഗത്തിലുള്ളവർക്കും പ്രവേശിക്കാമെന്നും ഇരുമുടി കെട്ടില്ലാതെയും ശബരിമലയ്ക്ക് പോകാമെന്നും ഹൈക്കോടതി നിരീക്ഷണം. ശബരിമലയിൽ അഹിന്ദുക്കളുടെ പ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് ടി.ജി. മോഹൻദാസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി അഭിപ്രായം രേഖപ്പെടുത്തിയത്.

പതിനെട്ടാം പടിയിലൂടെ കയറാന്‍ മാത്രമേ ഇരുമുടിക്കെട്ട് ആവശ്യമുള്ളു. അല്ലാത്തവര്‍ക്ക് നേരെ എതിര്‍വശത്തുള്ള നടയിലൂടെ സന്നിധാനത്തേക്ക് കടക്കാവുന്നതാണ്. ശബരിമല ദര്‍ശനം സംബന്ധിച്ച് ഈ കീഴ് വഴക്കം നിലനിന്നു പോരുന്നതാണന്നും കോടതി നിരീക്ഷിച്ചു.

സന്നിധാനം വാവര് സ്വാമിയുടെ ഹൃദയം ഇരിക്കുന്ന ഇടമാണെന്നു പറഞ്ഞ കോടതി ടി.ജി മോഹൻദാസിന്റെ ഹർജിയിൽ ഹർജിയിൽ അമർഷം രേഖപ്പെടുത്തി.


Read More Related Articles