ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍

By on

ശബരിമലയിൽ നിലനിന്നിരുന്ന സ്ത്രീ വിവേചനം റദ്ദ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങൾ അതീവ ഗുരുതരമെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. പ്രക്ഷോഭകാരികളും വിശ്വാസ സംരക്ഷകരെന്ന പേരില്‍ കുറച്ചാളുകളും ശബരിമലയിൽ നിലയുറപ്പിച്ചിരിക്കുകയാണെന്നും നിലയ്ക്കല്‍, പമ്പ, ശബരി പീഠം എന്നിവിടങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ടെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.

അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീര്‍ഥാടകര്‍ക്കും പൊലീസിനും ജീവാപായം ഉണ്ടായേക്കാമെന്നും മുൻപ് ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി 50 വയസിനു മുകളിലുള്ള സ്ത്രീകളെയും തടയുന്ന സ്ഥിതി ഉണ്ടായെന്നും കമ്മീഷണര്‍ കോടതിയില്‍ ബോധിപ്പിച്ചു. മണ്ഡലകാലത്തു നടതുറക്കുമ്പോഴും ഇവരുടെ സാന്നിധ്യം ഉണ്ടാവാറുണ്ട് സാധ്യത ഉണ്ടെന്നും ഇതുവരെ പതിനാറ് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും കമ്മീഷണര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.


Read More Related Articles