വീണ്ടും സംഘപരിവാർ ഭീഷണി: ദേശീയ സാഹിത്യ സമ്മേളനത്തിൽ നിന്ന് നയൻതാര സൈഗാളിനെ ഒഴിവാക്കി

By on

ന്യൂഡല്‍ഹി: മറാത്തി ദേശീയ സാഹിത്യ സമ്മേളനത്തില്‍ പ്രശസ്ത സാഹിത്യകാരിയും സംഘപരിവാര വിമര്‍ശകയുമായ നയന്‍താര സൈഗാള്‍ പങ്കെടുക്കേണ്ടെന്ന് സംഘാടകര്‍. ജനുവരി 11ന് വിദര്‍ഭയിലെ യവത്മയില്‍ തുടങ്ങുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് നേരത്തെ സൈഗാളിനെ ക്ഷണിച്ചിരുന്നെങ്കിലും ചില ഹിന്ദുത്വസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ക്ഷണം പിന്‍വലിക്കുന്നതെന്നാണ് സംഘാടകര്‍ അറിയിച്ചത്. സൈഗാള്‍ പങ്കെടുക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നതെന്നും കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഇല്ലാതിരിക്കാനാണ് ക്ഷണം പിന്‍വലിച്ചതെന്നും, നേരത്തേ അയച്ച ക്ഷണക്കത്ത് പിന്‍വലിച്ചു ക്ഷമാപണ കത്ത് സൈഗാളിന് അയച്ചുവെന്നും സംഘാടകര്‍ അറിയിച്ചു. അതേസമയം സംഘാടകരുടെ തീരുമാനത്തിനെതിരേ മറാത്തി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തി. സൈഗാളിനോടു അനുഭാവം പ്രകടിപ്പിച്ചു സാഹിത്യ സമ്മേളനം ബഹിഷ്‌കരിക്കുമെന്നു അവര്‍ പറഞ്ഞു. സൈഗാളിന്റെ വാക്കുകളെ സംഘപരിവാരം ഭയപ്പെടുന്നതിന്റെ തെളിവാണ് സാഹിത്യസമ്മേളനത്തില്‍ നിന്നും അവരെ വിലക്കിയ സംഭവമെന്നു പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പ്രതികരിച്ചു.

രാജ്യത്ത് പെരുകി വരുന്ന അസഹിഷ്ണുതക്കെതിരെ, നയൻതാര സൈഗാൾ സാഹിത്യ അക്കാഡമി അവാർഡ് തിരിച്ചു കൊടുത്തതും, എഴുത്തുകാർക്കിടയിൽ അവാർഡ് വാപ്പസി എന്ന ക്യാമ്പയിൻ തുടങ്ങി വെച്ചതും വാർത്തയായിരുന്നു. വലിയ തോതിലുള്ള സംഘപരിവാർ ഭീഷണികളായിരുന്നു ‘അവാർഡ് വാപ്പസി’ യെ തുടർന്ന് നയൻതാര സൈഗാൾ നേരിട്ടത്.
ജവഹർലാൽ നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന്റെ മകളാണ് നയൻതാര സൈഗാൾ


Read More Related Articles