മധ്യപ്രദേശിൽ ഇവിഎമ്മുമായി സർക്കാർ ഉദ്യോ​ഗസ്ഥർ ബിജെപി നേതാവിന്റെ ഹോട്ടലിൽ; വിഡിയോ പുറത്ത്

By on

മധ്യപ്രദേശിലെ ഷുജൽപുരിൽ സെക്ടർ ഓഫിസറും സഹപ്രവർത്തരും വോട്ടിം​ഗ് യന്ത്രങ്ങൾ ഹോട്ടലിലേക്ക് കൊണ്ടുപോയ സംഭവം വിവാദമായി. ഇവർ വോട്ടിം​ഗ് യന്ത്രങ്ങൾ തങ്ങൾ‌ താമസിക്കുന്ന ഹോട്ടൽ റൂമിലേക്ക് കൊണ്ടുപോയത് അറിഞ്ഞെത്തിയ ആളുകൾ സംഭവം വിഡിയോയിൽ പകർത്തി. പോളിം​ഗിന് ഉപയോ​ഗിച്ച യന്ത്രങ്ങൾ പുലർച്ചെ രണ്ടേകാലോടെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഉദ്യോ​ഗസ്ഥരെ സസ്പെന്റ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജൈയിനിൽ ബിജെപി നേതാവിന്റെ ഹോട്ടലിലാണ് ഇവർ താമസിച്ചത്.

സെക്ടർ ഓഫിസറും പുനരുപയോ​ഗ ഊർജ്ജ വകുപ്പിലെ ഉദ്യോ​ഗസ്ഥനുമായ സോഹൻലാൽ ബജാജ്, മൈക്രോ ഒബ്സർവർ വിനോദ് കുമാർ, രാജസ്ഥാൻ ആഭ്യന്തര വകുപ്പിലെ ഹോം​ഗാഡ് ഉദ്യോ​ഗസ്ഥൻ മാം​ഗിലാൽ, കംപൗണ്ടർ‌ മൊഹമ്മദ് റിയാസ് മൻസൂരി എന്നിവരാണ് തിങ്കളാഴ്ച രാജ്മഹൽ ഹോട്ടലിൽ മുറിയെടുത്തത്. രാത്രി 11 മണിയോടെ അഞ്ചുപേരടം​ഗുന്ന സംഘം ഹോട്ടൽ മുറിയിലേക്ക് എത്തുകയായിരുന്നു. വോട്ടിം​ഗ് യന്ത്രങ്ങൾ ഹോട്ടൽ മുറിയിൽ സൂക്ഷിച്ചത് ഇവർ ചോദ്യം ചെയ്തു. അധികം വന്ന യന്ത്രങ്ങളാണ് തങ്ങളുടെ പക്കൽ‌ ഉള്ളതെന്ന് ഉദ്യോ​ഗസ്ഥർ മറുപടി പറഞ്ഞു. വിഡിയോ കാണാം


Read More Related Articles