മാധ്യമ പ്രവർത്തകയെ അപകീർത്തിപ്പെടുത്തി സൈനികന്‍റെ ഫെയ്സ്ബുക് പോസ്റ്റ്; സൈബർ ലിഞ്ചിം​ഗിന് ആഹ്വാനം

By on

രാഹുൽ ഈശ്വറിനെതിരായി മീറ്റൂ ആരോപണം ഉന്നയിച്ച ഇഞ്ചിപ്പെണ്ണ് ആണെന്ന് കാട്ടി മാധ്യമപ്രവർത്തകയ്ക്ക് എതിരെ മലയാളി സൈനികന്‍റെ ഫെയ്സ്ബുക് പോസ്റ്റ്. മൃദുല ഭവാനിയെന്ന മാധ്യമ പ്രവർത്തകയുടെ വിഡിയോ അടക്കം ഷെയർ ചെയ്താണ് രാജീവ് യു എന്ന കൊല്ലം സ്വദേശി ശാരീരിക അവഹളേനം അടക്കം നടത്തി പോസ്റ്റ് ഇട്ടത്. രാഹുൽ ഈശ്വറിന്‍റെ സുഹൃത്ത് കൂടിയാണ് രാജീവ്. കഴിഞ്ഞ വർഷം വൈക്കത്ത് ഇസ്ലാം മതം സ്വീകരിച്ചതിന്‍റെ പേരില്‍ ഹാദിയയെ വീട്ടു തടങ്കലില്‍ അടച്ചതിനെതിരെ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോൾ ആർ എസ് എസ് പ്രവർത്തകരുടെ ആക്രമണത്തിൽ നിന്ന് പൊലീസ് സംരക്ഷണം നൽ‌കി ജീപ്പിൽ സുരക്ഷിത സ്ഥാനത്തേയ്ക്ക് നീക്കുന്നതിന്‍റെ വീഡിയോ ആണ് രാജീവ് ഇഞ്ചിപ്പെണ്ണാണെന്ന പേരിൽ പ്രചരിപ്പിക്കുന്നത്. ദേശീയ മാധ്യമമായ ഫസ്റ്റ്പോസ്റ്റിൽ അടക്കം എഴുതുന്ന മൃദുലയ്ക്കെതിരെ ശാരീരിക അവഹേളനം നടത്തി പോസ്റ്റും ഇയാൾ ഇട്ടിട്ടുണ്ട്. കുറച്ച് പഴയ വീഡിയോയാണ്. ”ഇതിൽ കാറിനകത്ത് കയറി പുറത്തേക്ക് മൊബൈൽ എടുത്ത് ഫോട്ടോ പിടിക്കണ ആളെ മനസിലായവർ മാത്രം. ആ മനോഹര ദൃശ്യം ആസ്വദിക്കുക. കണ്ടവർ ‘മീടൂ എന്ന് കമൻറും ഇടുക”. എന്ന് എഴുതിയാണ് സൈബർ ലിഞ്ചിം​ഗിന് ആഹ്വാനം ചെയ്യുന്ന വിഡിയോ രാജീവ് ഷെയർ ചെയ്തിരിക്കുന്നത്.  പോസ്റ്റിന്‍റെ ചുവടെ രാജിവിന്‍റെ സുഹൃത്തുക്കള്‍ മൃദുലയെ അവഹേളിച്ച് കമന്‍റ് ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് രാഹുല്‍ ഈശ്വറിനെതിരെ മാധ്യമ പ്രവർത്തകയും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ ഇഞ്ചിപ്പെണ്ണിന്‍റെ ഫെയ്സ്ബുക് ഐഡിയിലൂടെ ഒരു പെൺകുട്ടി രാഹുൽ ഈശ്വർ തന്നെ ലൈം​ഗികമായി ഉപദ്രവിച്ച സംഭവം വെളിപ്പെടുത്തിയത്. ആളില്ലാത്ത സമയത്ത് രാഹുൽ ഈശ്വർ വീട്ടിലേക്കു വിളിച്ചുവരുത്തി കടന്നുപിടിച്ച് ചുംബിച്ചുവെന്നാണ് ആരോപണം. 2003 – 2004 കാലയളവിൽ താൻ പന്ത്രണ്ടാം ക്ലാസ് പാസായി നിൽക്കുമ്പോഴായിരുന്നു സംഭവമെന്നും യുവതി പറയുന്നു.

കുറിപ്പിന്‍റെ പൂർണരൂപം:

താൻ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കി നിൽക്കുമ്പോഴായിരുന്നു സംഭവം. രാഹുൽ ഈശ്വറിനെക്കുറിച്ചു കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ടെലിവിഷൻ പരിപാടികളും കണ്ടിരുന്നു. സ്ത്രീ സമത്വത്തെക്കുറിച്ചും സ്ത്രീ–പുരുഷ ബന്ധങ്ങളെക്കുറിച്ചും വളരെ നന്നായി സംസാരിച്ചിരുന്നു. പിന്നീട് ഒരു സുഹൃത്തുവഴി രാഹുലിനെ പരിചയപ്പെട്ടു. സമകാലിക വിഷങ്ങളെക്കുറിച്ച് ഞങ്ങള്‍ തമ്മിൽ ധാരാളം സംസാരിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം അദ്ദേഹം തന്നെ വീട്ടിലേക്കു ക്ഷണിച്ചു. അമ്മ വീട്ടിലുണ്ടെന്നും ചർച്ചകൾ നടത്താമെന്നും പറഞ്ഞായിരുന്നു വിളിച്ചത്.

പാളയത്തിനുള്ള വഴിയിൽ ബേക്കറി ജംക്‌ഷനുസമീപമുള്ള മെറൂൺ/ബ്രൗൺ നിറത്തിലുള്ള കെട്ടിടമായിരുന്നു അതെന്ന് ഞാൻ കൃത്യമായി ഓർക്കുന്നു. രാഹുലിനെയും അമ്മയെയും കാണാമെന്ന പ്രതീക്ഷയിലാണ് ഞാനവിടെ ചെന്നത്. ആർട്ടിസ്റ്റെന്ന നിലയിൽ കരിയർ തുടങ്ങാനും ഇരിക്കുകയായിരുന്നു. വീട്ടിൽ ചെന്നപ്പോഴാണ് രാഹുലിന്‍റെ അമ്മ അവിടെയില്ലെന്ന കാര്യം താൻ അറിയുന്നത്. അമ്മ ഇപ്പോഴാണു പുറത്തുപോയതെന്നും ഉടൻ വരുമെന്നും രാഹുൽ പറഞ്ഞു. സംസാരിക്കാൻ ആരംഭിച്ചതോടെ ഒരു പോൺ വിഡിയോ രാഹുൽ വച്ചുതരികയായിരുന്നു. പിന്നീട് തന്നെ ഫ്ളാറ്റു മുഴുവൻ കൊണ്ടു കാണിച്ചു.

രാഹുലിന്‍റെ  മുറി കാണിച്ചുതന്നിട്ട് ഇതാണു തന്റെ ബെഡ് റൂമെന്ന് പറഞ്ഞ് തന്നെ കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചു. എന്താണു ചെയ്യേണ്ടതെന്ന് പെട്ടെന്ന് തനിക്കു മനസ്സിലായില്ല. ആ വീട്ടിൽ കുടുങ്ങിയതുപോലെയാണു തനിക്ക് തോന്നിയത്. അവിടെനിന്ന് ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും രാഹുല്‍ പുറകെ വന്ന് വീണ്ടും കയറിപ്പിടിച്ചു. ഒരു വിധത്തിലാണ് താൻ അവിടെനിന്ന് രക്ഷപെട്ടത്.

ഇന്ന് രാഹുൽ ഈശ്വറിനെ എല്ലായിടത്തും കാണുമ്പോൾ എന്റെ ഉള്ളിൽ പഴയ ഓർമകളെല്ലാം കടന്നുവരികയാണ്. അയാളുടെ വിശ്വാസങ്ങളിലും എനിക്ക് സംശയമുണ്ട്. ഇന്ന് രാഹുൽ പറയുന്നതെല്ലാം ആത്മാർഥമായാണോ? ആ കാലഘട്ടത്തിലേതിൽനിന്ന് വ്യത്യസ്തമാണ് അയാളുടെ പ്രവൃത്തികൾ

 


Read More Related Articles