ശബരിമല വാദം; സുപ്രീംകോടതിയില്‍ അഭിഭാഷകർ തമ്മിൽ തർക്കം

By on

ശബരിമല യുവതീ പ്രവേശന വിധിക്കെതിരെയുള്ള പുന:പരിശോധന ഹർജികൾ പരിഗണിക്കുന്നതിനിടെ അഭിഭാഷകർ തമ്മിൽ തർക്കം. വാദിക്കാനുള്ള അവസരം തേടിയാണ് അഭിഭാഷകർക്കിടയിൽ കോടതിക്കുള്ളിൽ തർക്കമുണ്ടായത്. 55 പുന:പരിശോധന ഹർജികളിലെ വാദങ്ങളും കേള്‍ക്കാനാവില്ലെന്നും ഹർജിക്കാരിൽനിന്ന് രണ്ടു അഭിഭാഷകരെ കൂടി മാത്രമേ കേൾക്കുകയുള്ളൂവെന്ന്ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ് വ്യക്തമാക്കിയതിന് പിറകെയായിരുന്നു സംഭവം. വാദങ്ങൾ ആവർത്തിക്കേണ്ടതില്ലെന്നും രഞ്ജൻ ഗൊഗോയ് നിലപാട് എടുക്കുകയായിരുന്നു.

കോടതിക്കുള്ളിൽ ബഹളം ശക്തമായതോടെ ബഹളം ഉണ്ടാക്കിയ അഭിഭാഷകരെ കോടതി താക്കീത് ചെയ്തു. മര്യാദയില്ലാതെ പെരുമാറിയാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. ബാക്കിയുള്ള അഭിഭാഷകർക്ക് വാദങ്ങള്‍ എഴുതി നൽകാമെന്നും കോടതി വ്യക്തമാക്കി. ഇതിന് പിറകെയാണ് സംസ്ഥാന സർക്കാരിന് വാദം ഉന്നയിക്കാൻ‌ കോടതി അവസരം നൽകിയത്.


Read More Related Articles