ഹർഷ് മന്ദറിന്‍റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത് ഐഎസ് റിക്രൂട്ടർ ആകാൻ ആ​ഗ്രഹിക്കുന്ന ആളാക്കി

By on

പൗരത്വ ഭേദ​ഗതി ബിൽ പാസായാൽ മുസ്ലിം ആയി മാറും എന്നു പ്രഖ്യാപിച്ച സാമൂഹ്യ പ്രവർത്തകൻ ഹർഷ മന്ദർ ഐഎസ് റിക്രൂട്ടറാകാൻ ആ​ഗ്രഹിക്കുന്ന ആളാണെന്ന് അദ്ദേഹത്തിന്റെ വികിപീഡിയ പേജിൽ എഡിറ്റ് ചെയ്തു ചേർത്തു. ഹർഷ് മന്ദർ ഇന്ത്യൻ മുല്ലയും വഹാബി പണ്ഡിതനുമാണെന്ന് ചേർത്ത് അതിന്‍റെ പിന്നാലെയാണ് അദ്ദേഹം ഐഎസ് റിക്രൂട്ടറാകാൻ ആ​ഗ്രഹിക്കുന്ന ആളാണെന്ന് പറഞ്ഞിരിക്കുന്നത്. ‘ന്യൂനപക്ഷവേട്ട പ്രചരിപ്പിക്കാനുള്ള അന്താരാഷ്ട്ര ഇസ്ലാമിക് സമിതിയി’ൽ പ്രവർത്തിക്കുന്ന ആളാണെന്നും ചേർത്തിട്ടുണ്ടായിരുന്നു. 2406:7400:BC:4526:0:0:0:1 എന്ന ഐപി മേൽവിലാസമാണ് ഈ എഡിറ്റ് നടത്തിയിരിക്കുന്നത്. ഇന്നാണ് ഈ എഡിറ്റ് നടന്നത്. മണിക്കൂറുകൾക്കകം ഈ എഡിറ്റ് നീക്കം ചെയ്യപ്പെടുകയും ചെയ്തു. ”ഐഎസ് റിക്രൂട്ടറാകാൻ ആ​ഗ്രഹിക്കുന്ന ആളാണന്നും അദ്ദേഹം ‘ന്യൂനപക്ഷ വേട്ട പ്രചരിപ്പിക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക് സമിതി’യിൽ പ്രവർത്തിക്കുന്നു‌വെന്നും ഉള്ള തെറ്റായ വിവരങ്ങൾ ഞാൻ നീക്കം ചെയ്യുന്നു” എന്ന സന്ദേശത്തോടെയാണ് 158.144.42.32 എന്ന ഐപിയിലുള്ള ഉപഭോക്താവ് എഡിറ്റ് നടത്തിയിരിക്കുന്നത്.


പൗരത്വ ഭേദ​ഗതി ബിൽ പാർലമെന്‍റ് പാസാക്കിയാൽ താൻ ഔദ്യോ​​ഗികമായി മുസ്ലിം ആവും, പൗരത്വം തെളിയിക്കാനുള്ള ഒരു രേഖയും ഹാജരാക്കില്ല, പൗരത്വ രേഖയില്ലാത്ത ഏത് മുസ്ലിമിനും കിട്ടുന്ന ശിക്ഷ അനുഭവിക്കും, ഈ നിസഹകരണ പ്രസ്ഥാനത്തിൽ പങ്കു ചേരും എന്നാണ് ഹർഷ് മന്ദർ ഡിസംബർ 10 ന് റ്റ്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് വികി വിവരങ്ങളിൽ വംശീയ വിദ്വേഷം നിറഞ്ഞ അടിസ്ഥാനമില്ലാത്ത വിവരങ്ങൾ ചേർക്കപ്പെട്ടത്.


Read More Related Articles