പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസാരിച്ച ഹിരൺ ഗൊഹൈൻ അടക്കമുള്ള സാമൂഹിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി

By on

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഗുവഹട്ടിയിൽ നടന്ന സമ്മേളനത്തിൽ സംസാരിച്ച സാംസ്കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. അസമിലെ പ്രശസ്ത സാംസ്കാരിക പ്രവർത്തകനും കവിയുമായ ഹിരൺ ഗൊഹൈൻ, സാമൂഹിക പ്രവർത്തകൻ അഖിൽ ഗൊഗയ്, മാധ്യമ പ്രവർത്തകൻ മഞ്ചിത് മഹാൻത എന്നിവർക്കെതിരെയാണ് ഇന്ത്യയുടെ അഖണ്ഡതയ്ക്കെതിരായ പരാമർശം പൊതുവേദിയിൽ നടത്തിയെന്നാരോപിച്ച് രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

പൗരത്വ ഭേദഗതി ബിൽ വ്യവസ്ഥ ചെയ്യുന്ന പ്രകാരം നടപ്പിലാവുകയാണെങ്കിൽ അസമിലെ ജനങ്ങൾ സ്വതന്ത്ര അസം എന്ന ആവശ്യവുമായി മുന്നോട്ട് പോവുമെന്നും, ഇത് നടപ്പിലാവുമ്പോൾ അസമിലെ ജനങ്ങൾ ഇന്ത്യൻ ഭരണകൂടത്തിനെതിരെ തെരുവിൽ ഇറങ്ങുമെന്നും ദിഖലിപുഖുരിയിൽ നടന്ന സമ്മേളനത്തിൽ ഗൊഹൈൻ പ്രസംഗിച്ചുവെന്നരോപിച്ചാണ് അറസ്റ്റും തുടർന്ന് രാജ്യദ്രോഹ കുറ്റവും ചുമത്തപ്പെട്ടത്.ഇതേ സമ്മേളനത്തിൽ കേന്ദ്ര ഗവൺമെന്റിനെതിരെയുള്ള മുദ്രാവാക്യങ്ങളും കരിങ്കൊടിയും ഉയർന്നിരുന്നു.

ഇവർക്കെതിരെ ലതാഷി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിൽ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 120 (ബി), 121, 123, 124 ( എ ) പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.


Read More Related Articles