ഡെൽഹി പൊലീസ് ആക്രമിച്ചുവെന്ന് ബിബിസി മാധ്യപ്രവർത്തക; ‘ഫോൺ പിടിച്ചുവാങ്ങി നശിപ്പിച്ചു, പുരുഷ പൊലീസ് മുടി പിടിച്ച് വലിച്ചു’

By on

പൗരത്വ ഭേ​ദ​ഗതി ബില്ലിനെതിരെ ഡെൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ തന്നെ പൊലീസ് ആക്രമിച്ചുവെന്ന് മാധ്യമ പ്രവർത്തക. ബിബിസിയ്ക്ക് വേണ്ടി റിപ്പോർട്ട് ചെയ്യാനെത്തിയ ബുഷ്റ ഷെയ്ഖാണ് പൊലീസ് അതിക്രമത്തെക്കുറിച്ച് പറഞ്ഞത്. തന്‍റെ ഫോണ്‍ പൊലീസ് പിടിച്ചുവാങ്ങി നശിപ്പിച്ചുവെന്നും പുരുഷ പൊലീസ് തന്റെ തലമുടിയ്ക്ക് പിടിച്ച് വലിച്ചുവെന്നും ബുഷ്റ ഷെയ്ഖ് പറയുന്നു. ”ഫോൺ തിരികെ തരാനാവശ്യപ്പെട്ടപ്പോൾ ബാറ്റൺ കൊണ്ട് അടിക്കുകയും തെറിവിളിക്കുകയും ചെയ്തു. ഞാൻ ഇവിടെ രസിക്കാൻ വന്നതല്ല, കവറേജിന് വേണ്ടി എത്തിയതാണ്” ബുഷ്റ ഷെയ്ഖ് മാധ്യമങ്ങളോട് പറഞ്ഞു.


Read More Related Articles