കടകംപള്ളിയെ തള്ളി മുഖ്യമന്ത്രിയും; രൂപവും ഭാവവും നോക്കി ഭക്തരെ തീരുമാനിക്കാനാവില്ല
ശബരിമലയിൽ ആക്റ്റിവിസ്റ്റുകൾ വരേണ്ടതില്ലെന്ന ദേവസ്വം ബോഡ് മന്ത്രി കടകംപള്ളിയുടെ പ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വരുന്നവർ ഭക്തരാണോ അല്ലയോ എന്ന് പരിശോധിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ”സാധാരണ നിലയ്ക്ക് ഭക്തി ആരിലുണ്ട് എന്ന് പരിശോധിക്കാൻ നമ്മലാരും ബാധ്യസ്ഥരല്ല. അയ്യപ്പനെ എതിർത്തുകൊണ്ട് ആരും അവിടെ പോവരുതെന്ന് മാത്രം. രൂപവും ഭാവവും നോക്കിയിട്ട് ഭക്തനാണോ ഭക്തയാണോ എന്ന് നമ്മൾ തീരുമാനിക്കേണ്ട അത് അവർ തീരുമാനിച്ചോളും”. മുഖ്യമന്ത്രി പറഞ്ഞു.