188 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ വിമാനം കടലിൽ തകർന്ന് വീണു

By on

188 യാത്രക്കാരുമായി ജക്കാര്‍ത്തയില്‍ നിന്ന് ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്ക് പോയ ലയണ്‍ എയറിന്റെ ജെ.ടി 610 വിമാനം പറന്നുയര്‍ന്ന് 13 മിനിട്ടുകള്‍ക്ക് ശേഷം കടലിൽ തകര്‍ന്ന് വീണു. 210 ആളുകള്‍ക്ക് യാത്രചെയ്യാവുന്ന വിമാനത്തില്‍ അപകടസമയത്ത് 188 യാത്രക്കാറീ കൂടാതെ വിമാന ജീവനക്കാരുമുണ്ടായിരുന്നു.

രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നതായാണ് അന്താരഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകട കാരണത്തെകുറിച്ചോ എത്രപേർ കൊല്ലപെട്ടുവെന്നോ കണക്കുകൾ ലഭ്യമായിട്ടില്ല.


Read More Related Articles