ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ഇന്ത്യ; ലഡാക്ക് വേർപെടുത്തും, ജമ്മുകശ്മീർ കേന്ദ്ര ഭരണ പ്രദേശമാക്കുമെന്നും അമിത് ഷാ

By on

ജമ്മു കശ്മീരിന് പ്രത്യേക പദവി നിലനിർത്തുന്ന ഭരണഘടനയുടെ 370 ആം വകുപ്പ് എടുത്ത് കളയുമെന്ന് കേന്ദ്ര സർക്കാർ. കശ്മീരിനെ സംസ്ഥാനമാക്കി പ്രഖ്യാപിക്കുകയും ലഡാക്കിനെ വേർപെടുത്തി കേന്ദ്ര ഭരണ പ്രദേശമാക്കി നിലനിർത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ പ്രഖ്യാപിച്ചു. 370 ആം വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം പ്രഡിഡന്‍റ് രാംനാഥ് കോവിന്ദ് പുറത്തിറക്കി. കശ്മീരിനെ നിയമസഭയാക്കി മാറ്റുമെന്നും  ലഡാക്കിനെ പ്രദേശത്തു നിന്ന് വിഭജിക്കുമെന്നും പ്രഖ്യാപിക്കുന്ന പ്രമേയം അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. ഇക്കാര്യത്തിൽ ബിൽ ഉടനടനി സഭയിൽ അവതരിപ്പിക്കുമെന്നും അമിത് ഷാ രാജ്യസഭയിൽ പ്രഖ്യാപിച്ചു. ‘370 (1) വ്യവസ്ഥ ഒഴികെ 370 ആം വകുപ്പ് റദ്ദാക്കാനുള്ള വിജ്ഞാപനം ഞാൻ അവതരിപ്പിക്കുകയാണ് അമിത് ഷാ’ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന മന്ത്രി സഭായോ​ഗത്തിന് ശേഷമാണ് ജമ്മു കശ്മീരിനെ സംബന്ധിച്ച ഞെട്ടിക്കുന്ന തീരുമാനം കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചത്.


Read More Related Articles