സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയസഭ എൻ.ഡി.എ. വിട്ടു

By on

സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയസഭ എൻ.ഡി.എ. മുന്നണി വിട്ടു. കോഴിക്കോട് ചേർന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് തീരുമാനം. എൻഡിഎ മുന്നണിയിൽ നിന്നും തുടർച്ചയായി അവഗണന നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ആരുമായും സഖ്യത്തിന് തയ്യാറാണെന്നും എന്നാൽ നിലവിൽ മറ്റ് മുന്നണികളിലേക്ക് പോകുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും ജാനു വ്യക്തമാക്കി.

മുന്നണിക്കകത്ത് തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും ബിജെപി തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണിയുമായി ചർച്ചകൾക്ക് തയ്യാറാണെന്നും ജാനു വ്യക്തമാക്കി.

എന്‍ഡിഎ മുന്നണിയുടെ ഭാഗമായാല്‍ ദേശീയ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷനിലോ കേന്ദ്ര സര്‍ക്കാരിന്‍റെ ഏതെങ്കിലും ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ സി.കെ ജാനുവിന് അംഗത്വം നല്‍കാം എന്ന് നേരത്തെ ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. ഇത്രനാളായിട്ടും തങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് മുന്നണി വിടാനുള്ള നീക്കം.


Read More Related Articles