മഅ്ദനിയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ്, ഗുരുതരാവസ്ഥയിലായ മാതാവിനെ സന്ദർശിക്കാം
കാൻസറും പക്ഷാഘാതവും മൂർച്ഛിച്ച് കഴിയുന്ന മാതാവ് അസ്മ ബീവിയെ കാണാൻ ആറുദിവസത്തേക്ക് പിഡിപി ചെയർമാൻ അബ്ദുള്‍ നാസര്‍ മഅ്ദനി കേരളത്തിലെത്തും. എന്‍ ഐ എ കോടതി അനുവദിച്ച ജാമ്യ ഇളവിലാണ് അബ്ദുള്‍ നാസര്‍ മഅ്ദനി കേരളത്തിലെത്തുന്നത്. നവംബർ 28 മുതൽ നവംബർ നാല് വരെയാണ് മഅ്ദനി കേരളത്തിലുണ്ടാകുക.
അൻവാർശേരിയിൽ കഴിയുന്ന അസ്മബീവിയുടെ രോഗം മൂർച്ഛിച്ചതോടെയാണ് മഅ്ദനി പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയില്‍ അഡ്വ. പി ഉസ്മാന്‍ മുഖേന ഹർജി സമർപ്പിച്ചത്. 2017 മെയ് മാസത്തിലാണ് അസ്മ ബീവിയെ കാണാൻ ജാമ്യവ്യവസ്ഥയിൽ ഇളവനുവദിച്ചത്. ഓഗസ്റ്റിൽ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാനും മഅ്ദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവനുവദിച്ചിരുന്നു. അതേസമയം മഅദനിയ്ക്ക് ജാമ്യ ഇളവ് അനുവദിക്കുന്നതിനെ കര്‍ണ്ണാടക സര്‍ക്കാര്‍ എതിര്‍ത്തു.