ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട മണിപ്പൂരി മാധ്യമപ്രവർത്തകൻ കിഷോർചന്ദ്ര വാങ്ഖേം ജയിൽ മോചിതനായി

By on

ഝാൻസി റാണി ജന്മവാർഷികം ആഘോഷിക്കാനുള്ള മണിപ്പൂരി സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തതിന് ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത് ഒരു വർഷത്തേക്ക് തടവിലിട്ട മണിപ്പൂരി മാധ്യമപ്രവർത്തകൻ കിഷോർചന്ദ്ര വാങ്ഖേം ജയിൽമോചിതനായി. ഇന്ന് വൈകുന്നേരമാണ് കിഷോർചന്ദ്ര വാങ്‌ഖേം ജയിൽമോചിതനായത്. കിഷോർ‌ചന്ദ്രയെ സ്വീകരിക്കാൻ ഭാര്യ രഞ്ജിത, മകൾ, സുഹൃത്തുക്കൾ, വിദ്യാർത്ഥി നേതാക്കൾ എന്നിവർ സജിവ സെന്‍ട്രല്‍ ജയിലിൽ എത്തിയിരുന്നു.

കിഷോർചന്ദ്രയുടെ അറസ്റ്റ് ദേശീയ സുരക്ഷാ നിയമത്തിന്റെ ദുരുപയോ​ഗമാണെന്ന് ഇംഫാൽ ഹെെക്കോടതിയുടെ വിധി വ്യക്തമാക്കിയിട്ടുണ്ട്. നാല് മാസത്തെ തടവനുഭവിക്കേണ്ടിവന്നിട്ടുണ്ട് കിഷോർചന്ദ്ര വാങ്ഖേമിന്. ഝാൻസി റാണി ജന്മവാർഷികം ആഘോഷിക്കാനുള്ള മണിപ്പൂരി സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത ഫെയ്സ്ബുക് വീഡിയോ ആണ് കേസിനാധാരമായി ചൂണ്ടിക്കാണിക്കുന്നത്.

ഈ കേസിൽ ആദ്യം മജിസ്ട്രേറ്റ് ജാമ്യം നൽകിയെങ്കിലും ദിവസങ്ങൾക്ക് ശേഷം വീണ്ടും അറസ്റ്റ് വാറണ്ട് കൂടാതെ കിഷോർചന്ദ്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യ രഞ്ജിത എലാങ്ബമിന്റെ നേതൃത്വത്തിൽ നടന്ന നിയമപോരാട്ടമാണ് നാല് മാസത്തിന് ശേഷം വിജയിച്ചത്.


Read More Related Articles