‘ചോദ്യങ്ങൾ മാത്രം ചോദിക്കുന്ന നിങ്ങളോട് എനിക്ക് സംസാരിക്കേണ്ട’; അർണബിന്‍റെ വായടപ്പിച്ച് ശൈലജ ടീച്ചർ

By on

റിപ്പബ്ലിക് റ്റിവി എഡിറ്റർ ഇൻ ചീഫ് അർണബ് ​ഗോസ്വാമിയുടെ വായടപ്പിച്ച് ആരോ​ഗ്യമന്ത്രി ശൈലജ ടീച്ചർ. ശബരിമലയിൽ തന്‍റെ വനിതാ റിപ്പോർട്ടർ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് സംഭവം. ചാനലിൽ തത്സമയം അതിഥിയായെത്തിയ മന്ത്രിയോട് താങ്കളുടെ സർക്കാർ ഉറങ്ങുകയാണോ എന്നാണ് അർണാബ് ചോദിച്ചത്. എന്നാൽ മന്ത്രിയ്ക്ക് ഉത്തരം പറയാൻ സമയം അനുവദിക്കാതെ അർണബ് ചോദ്യം ആവർത്തിച്ചു കൊണ്ടിരുന്നു. തന്നെ സംസാരിക്കാന്‍ അനുവദിക്കണം എന്ന് മന്ത്രി ആവർത്തിച്ച് മറുപടി പറഞ്ഞു. എന്നാൽ തന്നോട് ബഹുമാനത്തിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട അർണബ് വീണ്ടും ചോദ്യം തുടരെ ആവർത്തിച്ചു. ”എന്നെ വിളിച്ച് വരുത്തിയിട്ട് സംസാരിക്കാൻ അനുവദിക്കാതിരിക്കുന്ന നിങ്ങളോട് എനിക്ക് സംസാരിക്കാൻ കഴിയില്ല” എന്ന് മന്ത്രി പറഞ്ഞു. തുടർന്ന് ചർച്ചയിൽ നിന്ന് പിൻമാറുകയും ചെയതു. എന്നാൽ കേരള മന്ത്രിയെ അർണബ് നേരിട്ടു എന്നാണ് സംഭവത്തെക്കുറിച്ച് റിപ്പബ്ലിക്ക് വാർത്ത കൊടുത്തത്. റിപ്പബ്ലിക്കിന്‍റെ കേരള റിപ്പോര്‍ട്ടര്‍ പൂജയ്ക്കാണ് ഇന്ന് നിലയ്ക്കലില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം ഏറ്റത്.


Read More Related Articles