ശബരി മല സന്ദർശിച്ചതിന് രഹന ഫാത്തിമയെ ബിഎസ്എൻഎൽ സ്ഥലം മാറ്റി

By on

എല്ലാ പ്രായത്തിലുമുള്ള സ്ത്രികള്‍ക്കും ശബരിമലയില്‍ സന്ദർശനം നടത്താമെന്ന സുപ്രീംകോടതി വിധിയേ തുടര്‍ന്ന് ശബരിമല സന്ദർശനത്തിനെത്തിയ രഹന ഫാത്തിമയെ ബിഎസ്എന്‍എല്‍ സ്ഥലംമാറ്റി. പ്രാഥമിക നടപടികളുടെ ഭാഗമായാണ് സ്ഥലമാറ്റം. കൊച്ചി ബോട്ട് ജെട്ടി ശാഖയില്‍ ആയിരുന്നു നിലവിൽ രഹന ജോലി ചെയ്തിരുന്നത്. ബി.എസ്.എൻ.എൽ രവിപുരം ബ്രാഞ്ചിലേക്കാണ് പ്രാഥമിക നടപടിയുടെ പേരിലുള്ള ഇപ്പോഴത്തെ സ്ഥലമാറ്റം.

ആഭ്യന്തര അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ബിഎസ്എന്‍എൽ തീരുമാനിച്ചിരിക്കുന്നത്. വിഷയത്തില്‍ രഹനയ്‌ക്കെതിരായ കേസും ആഭ്യന്തര അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. ശബരിമല വിഷയത്തില്‍ വിവാദമായ രഹനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ബിഎസ്എന്‍എല്‍ സംസ്ഥാന പോലീസിലെ സൈബര്‍ സെല്ലിന് കത്തുനല്‍കിയിട്ടുമുണ്ട്. ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാകും രഹനയ്‌ക്കെതിരായ തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് ബിഎസ്എൻഎൽ അറിയിച്ചു.

5 വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് താന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നെന്നും ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയതെന്നും എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം ആണെന്നും രഹന സ്ഥലമാറ്റം സംബന്ധിച്ച കാര്യങ്ങളോട് ഫേസ്‌ബുക്കിൽ കുറിച്ചു.


Read More Related Articles