ഫോൾഡബിൾ സ്മാർട്ട്ഫോൺ പുറത്തിറക്കി സാംസ​ങ്; രണ്ട് ബാറ്ററികളും ആറ് ക്യാമറകളും ഫോണിൽ

By on

മടക്കാവുന്ന സ്മാർട്ട് ഫോൺ പുറത്തിറക്കി ആൻഡ്രോയ്ഡ് ഫോൺ രം​ഗത്ത് വിപ്ലവകരമായ മാറ്റം കുറിച്ച് സാംസ​ങ്. രണ്ടായി മടക്കിയ നിലയിലുള്ള ഫോൺ തുറക്കുമ്പോൾ ഒരു റ്റാബ്ലെറ്റിന്റെ രൂപത്തിലേക്ക് എത്തും. 7.3 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള ഫോണിൽ ഒരേ സമയം മൂന്ന് ആപ്ലിക്കേഷ‌നുകൾ തുറന്ന് പ്രവർത്തിപ്പിക്കാനാവും.

റോയോളിന്റെ ഫ്ലെക്സിപായ് ആണ് ഇതിന് മുൻപ് സമാനമായ ഫോൺ പുറത്തിറക്കിയതെങ്കിലും ആ മോഡലിനേക്കാൾ എറെ മുന്നോട്ട് പോയുള്ള രൂപകൽപ്പനയാണ് സാംസ​ങ് ഫോൾഡിനുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റ്റെക്ക് റിപ്പോർട്ടേഴ്സ് പറയുന്നു.

റോയോള്‍ ഫ്ലെക്സിപോയ്

ഫോണിന്‍റെ പ്രവർത്തനം ദീർഘിപ്പിക്കാനായി ഇരു വശങ്ങളിലും ബാറ്ററി ഉണ്ട് സാംസംങ് ഫോൾഡിൽ.ആറ് ക്യാമറകളാണ് ഫോണിനുള്ളത്. മൂന്നെണ്ണം പിന്നിൽ ഉള്ളപ്പോൾ വശങ്ങളിൽ രണ്ടും മുന്നിൽ ഒന്നുമാണുള്ളത്. മടക്കിയോ അല്ലാതെയോ, എങ്ങനെ പിടിച്ചാലും ചിത്രങ്ങൾ എടുക്കാനാവുന്ന വിധത്തിലാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.

1980 ഡോളർ വിലിയിൽ ഏപ്രിൽ 26 ഓടെ പോൺ അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാകും. അൽപ്പം കൂടി വിലകൂടിയ 5ജി മോഡലും ഉടൻ പുറത്തിറക്കുമെന്നും ദക്ഷിണി കൊറിയൻ കമ്പനി അറിയിച്ചു. സാംസങ് ഫോൺഡിനൊപ്പം ​ഗ്യാലക്സി എസ് 10 5ജി മോഡലും മൂന്ന് മറ്റ് ​ഗ്യാലക്സി ഫോണുകളും സാംസങ് പുറത്തിറക്കി.


Read More Related Articles