രണ്ടിലേറെ കുട്ടികൾക്ക് ജന്മം നൽകുന്നവരുടെ വോട്ടവകാശം എടുത്തുകളയണമെന്ന് ബാബാ രാംദേവ്

By on

രാജ്യത്ത് രണ്ടിൽ അധികം കുട്ടികൾക്ക് ജനം നൽകുന്നവരുടെ വോട്ടവകാശം എടുത്തുകളയണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. തന്നെപ്പോലെ അവിവാഹിത ജീവിതം നയിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണമെന്നും രാംദേവ് ആവശ്യപ്പെട്ടു. കുടുംബ ജീവിതം നയിക്കാത്ത താൻ വളരെയധികം സന്തോഷവാൻ ആണെന്നും പതഞ്ജലി പോലുള്ള ബ്രാൻഡഡ് ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് 2050ഓടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാക്കി മാറ്റാനാണ് താന്‍ ശ്രമിക്കുന്നതെന്നും പതഞ്‌ജലി യോഗപീഠത്തിൽ നടന്ന ചടങ്ങിൽ രാംദേവ് പറഞ്ഞു.

കുടുംബ ജീവിതം നയിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്. വിവാഹം കഴിച്ചവരും കഴിക്കാത്തവരുമുണ്ട്. വിവാഹ ശേഷം കുട്ടികളുണ്ടാകുമ്പോള്‍ പിന്നീട് കുടുംബത്തിന് വേണ്ടി മാത്രമായി ജീവിതം മാറ്റിവെക്കപ്പെടുന്നുവെന്നും രാം ദേവ് പറഞ്ഞു. വിവാഹം കഴിച്ച് കുട്ടികളുണ്ടായിരുന്നെങ്കിൽ പതഞ്ജലിയുടെ അവകാശം ചോദിച്ച് അവർ വരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Read More Related Articles