സഞ്ജീവ് ഭട്ട് അറസ്റ്റിലായിട്ട് 101 ദിനങ്ങൾ; വീട്ടിലേക്ക് തിരികെയെത്തുമെന്ന് പ്രതീക്ഷയുണ്ടെന്ന് ശ്വേതാ ഭട്ട്

By on

”ഇന്ന് സഞ്ജീവിനെ അറസ്റ്റ് ചെയ്തതിന്റെ 101ാം ദിവസമാണ്. ഞാനിത്രയും ദിവസം കാത്തുനിന്നു എന്തെങ്കിലും പോസ്റ്റ് ചെയ്യാൻ. പോസിറ്റീവായ, സന്തോഷമുള്ള ഒരു പോസ്റ്റ്. എന്നാൽ അതല്ല ഇപ്പോഴത്തെ അവസ്ഥ. വിസ്താരം കഴിഞ്ഞ് സുപ്രീം കോടതി സ്റ്റേ ചെയ്ത, 22 വർഷം പഴക്കമുള്ള ഒരു കേസിൽ സഞ്ജീവിനെ കൊണ്ടുപോയ ശേഷം 90 ദിവസങ്ങളെടുത്താണ് ജാമ്യാപേക്ഷയുടെ ഹിയറിങ് തന്നെ സെഷൻ കോർട്ടിൽ നടത്തിയത്. കോടതി ഞങ്ങളുടെ ജാമ്യാപേക്ഷ തള്ളിക്കളയുകയും ചെയ്തു. ഞാനെല്ലായ്പ്പോഴും ഇന്ത്യൻ ജുഡീഷ്യറിയിൽ വിശ്വസിച്ചു, ഇനിയും വിശ്വസിക്കാനാണ് താൽപര്യം. പക്ഷേ പലപ്പോഴും അതെന്നെ നിരാശപ്പെടുത്തുന്നു.
ഞങ്ങളിപ്പോൾ ഹെെക്കോടതിയെ സമീപിച്ചിട്ടുണ്ട്, സഞ്ജീവിന്റെ ജാമ്യത്തിന് വേണ്ടി. ഇതുവരെയും ഹിയറിങ് തീയതി തീരുമാനിച്ചിട്ടില്ല. പക്ഷേ എനിക്ക് നല്ല പ്രതീക്ഷയുണ്ട് ഇവിടെ നീതി പുലരുമെന്ന്. സഞ്ജീവ് സ്വന്തം കുടുംബത്തിലേക്ക് തിരിച്ചുവരും എന്ന്.
ദെെവം അനു​ഗ്രഹിക്കട്ടെ”.

​ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിന് ശേഷം കഴിഞ്ഞ 101 ദിവസങ്ങളായി ജയിലിൽ കഴിയുന്ന മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതയുടെ വാക്കുകളാണ് ഇത്.

22 വർഷം പഴക്കമുള്ള, സുപ്രീം കോടതി സ്റ്റേ ചെയ്ത കേസിലാണ് ബിജെപി നേതൃത്വത്തിലുള്ള ​ഗുജറാത്ത് സർക്കാർ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിക്കളഞ്ഞതോടെ ഹെെക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട്. ജാമ്യാപേക്ഷയുടെ ഹിയറിങ് സെഷൻസ് കോടതിയിൽ 90 ദിവസങ്ങൾ നീണ്ടുനിന്നു. അതിന് ശേഷമാണ് ജാമ്യാപേക്ഷ തള്ളിയത്.


Read More Related Articles