കർണാടകയിലെ പോളിം​ഗ് ബൂത്തിൽ പാമ്പ്; വോട്ടെടുപ്പ് തടസപ്പെട്ടു

By on

കർണാടക ഉപതെരഞ്ഞെടുപ്പിൽ ബൂത്തിൽ പാമ്പ് കയറിയതോടെ വോട്ടെടുപ്പ് താത്കാലികമായി തടസ്സപ്പെട്ടു. ബൂത്ത് തുറന്നയുടനാണ് പാമ്പിനെ കണ്ടെത്തിയത്. രാമന​ഗരത്തെ മൊട്ടെദൊഡ്ഡിയിലെ ബൂത്തിലാണ് സംഭവം. പാമ്പിനെ പരിസരത്തുനിന്നും സുരക്ഷിതമായി നീക്കം ചെയ്ത ശേഷം വോട്ടെടുപ്പ് തുടർന്നു. ശിവമോ​ഗ, ബെല്ലാരി, മാണ്ഡ്യ എന്നീ ലോക്സഭാ സീറ്റുകളിലേക്കും രാമന​ഗര, ജംഖണ്ഡി എന്നീ നിയമസഭാ സീറ്റുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.


Read More Related Articles