വർഗീയത പടർത്തുന്ന വ്യാജ വാർത്ത: ജനം ടീവിയിൽ പരസ്യം നൽകിയതിന് പ്രമുഖ വസ്ത്ര കമ്പനി മാപ്പു പറഞ്ഞു.

By on

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത് ചൂണ്ടിക്കാട്ടി ജനം ടീവിക്ക് പരസ്യം നൽകുന്ന ഉത്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാനുള്ള സോഷ്യൽ മീഡിയ കാമ്പയിനെ തുടർന്ന് പരസ്യ ദാതാക്കളായ പ്രമുഖ വസ്ത്ര കമ്പനി ഉപഭോക്താക്കളോട് മാപ്പ് പറയുന്നു.
കഴിഞ്ഞ മാർച്ച്‌ 14 നു വർക്കല സി എച് എം എം കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ നടൻ സലിം കുമാറിനെ സ്വീകരിക്കാൻ, അദ്ദേഹം സിനിമയിൽ അവതരിപ്പിച്ച ഒരു കഥാപാത്രത്തെ അനുകരിച്ചു വേഷം ധരിച്ചെത്തിയതിനെ, കോളേജിൽ ഐ എസ് സാന്നിധ്യം എന്ന് ജനം ടീവി വാർത്ത നൽകിയത് വലിയ വിവാദമായിരുന്നു.
ജനം ടീവി വാർത്ത കോളേജ് മാനേജ്മെന്റും ലോക്കൽ പോലീസും നിഷേധിച്ചിരുന്നു.


നടൻ സലിം കുമാർ ഈ വിഷയത്തിൽ ജനം ടിവിയെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വരികയും ചെയ്തു.
ഇതിനെ തുടർന്നാണ് ജനം ടീവിക്ക് പരസ്യം നൽകുന്ന ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാൻ ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരണം ശക്തമായത്.
റിയാസ് ആമി അബ്ദുള്ള എന്ന സ്വതന്ത്ര മാധ്യമ പ്രവർത്തകൻ ജനം ടീവിക്ക് പരസ്യം നൽകിയിരുന്ന പ്രമുഖ വസ്ത്ര കമ്പനിക്ക് ഈ വിഷയം ചൂണ്ടികാട്ടി അയച്ച ഫേസ്ബുക്ക്‌ സന്ദേശത്തോടാണ് കമ്പനി മാപ്പപേക്ഷയോടെ പ്രതികരിച്ചത്.
“ഹായ്,
ഈ വിഷമത്തിനു ഞങ്ങൾ മാപ്പ് ചോദിക്കുന്നു. ഞങ്ങൾ കഴിഞ്ഞ ഓണക്കാലത്താണ് ആ ചാനലിന് പരസ്യം നൽകിയത് (2018 ഓഗസ്റ്റ് ).
നിലവിൽ ഞങ്ങളുടെ പരസ്യം ആ ചാനലിൽ ഇല്ല. ”
റിയാസിന് മറുപടി നൽകിക്കൊണ്ട് കമ്പനി പറയുന്നു.


Read More Related Articles