“കൊറോണ വെെറസിന്റെ മൂന്നാംഘട്ടം ഏറ്റവും അപകടകരം, ആളുകൾ ഇതിനെ നിസ്സാരമായി കാണരുത്”; ഡോ.കഫീൽ ഖാന്‍റെ സന്ദേശം

By on

കൊറോണ വെെറസിന്റെ മൂന്നാംഘട്ടം ഏറ്റവും അപകടകരമാണെന്നും ആളുകൾ ഇതിനെ നിസ്സാരമായി കാണരുതെന്നും ​ഗൊരഖ്പൂർ ഡോക്ടർ കഫീൽ ഖാൻ. എൻഎസ്എ അഡ്വെെസറി ബോർഡ് മീറ്റിങ്ങിനായി ലക്നൗവിൽ എത്തിയപ്പോൾ സഹോദരി ഭർത്താവ് സമർ ഖാൻ വഴിയാണ് ഡോ.കഫീൽ ജാ​ഗ്രതാ സന്ദേശം ജനങ്ങളെ അറിയിച്ചത്. കൊറോണ വെെറസിന്റെ മൂന്നാംഘട്ടം ഏറ്റവും അപകടകരമാണെന്നും ആളുകൾ വെെറസ് ബാധയെ നിസ്സാരമായി കാണരുത് എന്നും അതോടൊപ്പം ആശങ്കപ്പെടാതിരിക്കണമെന്നും ഡോ.കഫീൽ പറഞ്ഞു.

ഡോ.കഫീലിന്റെ പ്രതിരോധ ജാ​ഗ്രതാ നിർദ്ദേശങ്ങൾ

മാസ്ക് ധരിക്കുന്നത് കൊണ്ട് മാത്രം വെെറസ് ബാധയെ ചെറുക്കാൻ കഴിയില്ല. മാസ്ക് ധരിച്ച ശേഷം കെെ കഴുകാതെ മാസ്കിൽ തൊട്ടാൽ അതിന്റെ ഫലം ഇല്ലാതാകും.

ഓരോ മണിക്കൂറിലും ഇരുപത് സെക്കൻഡ് നേരം, നഖങ്ങൾ ഉൾപ്പെടെ വൃത്തിയാക്കിക്കൊണ്ട് കെെകൾ കഴുകുക.

മാസ്ക് ധരിക്കുകയാണെങ്കിൽ തന്നെ റെസ്പിറേറ്റർ ഉള്ള മാസ്ക് ധരിക്കണം, ഡോക്ടർമാരും നഴ്സ്മാരും ധരിക്കുന്ന മാസ്കുകൾ ഉപയോ​ഗിക്കുന്നതുകൊണ്ട് കാര്യമൊന്നുമില്ല.

ഏറ്റവും അപകടകരമായത് വെെറസിന്റെ മൂന്നാം ഘട്ടമാണ്. അതിനാൽ ആളുകൾ ഇതിനെ നിസ്സാരമായി കാണരുത്.

അത്യാവശ്യമല്ലാത്ത യാത്രകളും ആൾക്കൂട്ടങ്ങളുടെ ഭാ​ഗമാകുന്നതും ഒഴിവാക്കുക.

ആശങ്കപ്പെടുന്നതിനു പകരം മുൻകരുതലുകൾ കൃത്യമായി കെെക്കൊള്ളുക.

സർക്കാർ ഔദ്യോ​ഗിക കണക്കനുസരിച്ച് ഇന്ത്യയിൽ 125 പേർക്കാണ് ഇതുവരെ കൊറോണ ബാധിച്ചിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും കൊറോണ ലക്ഷണങ്ങളുള്ളവരും വിദേശ പൗരരും ലക്ഷണങ്ങൾ‍ ആരോ​ഗ്യപ്രവർത്തകരിൽ നിന്നും മറച്ചുപിടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വെെറസ് ക്വാറന്റെെൻ ചെയ്യാത്തവരുടെ എണ്ണം കൂടുതലാകും എന്നാണ് ഡോക്ടർമാരുടെയും ആരോ​ഗ്യപ്രവർത്തകരുടെയും വിലയിരുത്തൽ.


Read More Related Articles