സ്ത്രീ പ്രവേശന വിധിക്കെതിരെ നടക്കുന്ന സമരങ്ങൾക്കെതിരെ ബദൽ സമരം ആലോചിക്കുമെന്ന് വെള്ളാപ്പള്ളി

By on

ശബരിമല വിഷയത്തിൽ കേരളത്തിൽ ഇപ്പോൾ നടക്കുന്ന സമരങ്ങളെ തള്ളിപ്പറഞ്ഞു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപി ഈ വിഷയത്തിൽ മുതലെടുപ്പ് നടത്തുകയാണെന്നും രാജ്യത്തെ ഭ്രാന്താലയമാക്കുന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധനങ്ങള്‍ക്കെതിരെ എസ്എന്‍ഡിപി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിധിയെ അംഗീകരിക്കാൻ നമ്മള്‍ ബാധ്യസ്ഥരാണ്. വിധിയെ പ്രവൃത്തികൊണ്ട് മറികടക്കണം. സ്ത്രീകൾ പോകരുത്. വിധിക്കെതിരായ പ്രതിഷേധം ശരിയല്ല രാജ്യത്തെ ഭ്രാന്താലയമാക്കുന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചോൾ തന്ത്രി കുടുംബം മാറി നിന്നത് മാന്യതയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കുഞ്ഞുങ്ങളേയും സ്ത്രീകളേയും കൊണ്ട് തെരുവിലിറങ്ങുന്നതിന് മുമ്പ് ഹിന്ദു സംഘടനാ നേതാക്കളെ വിളിച്ചു സംസാരിക്കണമായിരുന്നുവെന്നും അങ്ങനെ ചെയ്യാത്തതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടന്നും അദ്ദേഹം പറഞ്ഞു. തമ്പ്രാക്കൻമാർ തീരുമാനിച്ചു, അടിയാൻമാർ പുറകെ ചെന്നോളണം എന്ന സമീപനം അംഗീകരിക്കാനാകില്ലന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ഹിന്ദുക്കൾ സമരത്തിനിറങ്ങി എന്നാണ് എല്ലാവരും പറയുന്നത്. തന്ത്രികുടുംബവും പന്തളം രാജകുടുംബവും എൻഎസ്എസും മാത്രമല്ല ഹിന്ദുക്കൾ. സർക്കാർ കണക്ക് പ്രകാരം കേരളത്തിൽ 28 ശതമാനം ഈഴവരുണ്ട്. ഈഴവരെയോ പട്ടികജാതി, പട്ടികവർഗ്ഗ, ധീവര സമുദായത്തെയോ ഒന്നും വിളിച്ച് ഹിന്ദുക്കളുടെ പേരിലുള്ള സമരത്തെക്കുറിച്ച് ആരും ആലോചിച്ചിട്ടില്ല. ചില കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായ ആഹ്വാനപ്രകാരം ഉണ്ടായ സമരം മാത്രമാണ് നടക്കുന്നത്. ഇതിനെതിരെ സമാന ചിന്താഗതിക്കാരുമായി ആലോചിച്ച് കേരളം മുഴുവൻ വിശദീകരിച്ച് പ്രകടനം നടത്തുന്നതിനെക്കുറിച്ച് എസ്എൻഡിപി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ സ്വീകരിക്കുന്ന നിലപാടുകളെ വെള്ളാപ്പള്ളി സ്വാഗതം ചെയ്തു അതേസമയം ദേവസ്വം ബോർഡ് പ്രസിഡന്റ് പദ്മകുമാറിനെതിരെ രൂക്ഷ വിമർശനങ്ങളാണ് വെള്ളാപ്പള്ളി നടത്തിയത്. നിലപാടും നിലവാരവും ഇല്ലാത്ത ദേവസ്വം ബോർഡ് പ്രസിഡന്‍റാണ് പത്മകുമാർ എന്നും സർക്കാരിന് റിവ്യൂ ഹർജി കൊടുക്കാനാകില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമായി പറഞ്ഞിട്ടും ആ സ‍ർക്കാർ വച്ച ദേവസ്വം ബോർ‍ഡ് പ്രസിഡന്‍റിന് സർക്കാർ നയത്തിനെതിരെ എങ്ങനെ സംസാരിക്കാനാകും എന്നും വെള്ളാപ്പള്ളി ചോദിച്ചു. വസവും നിലപാട് മാറ്റിപ്പറഞ്ഞ് സർക്കാരിനെതിരായ പ്രക്ഷോഭത്തിൽ പത്മകുമാർ പരമാവധി എണ്ണയൊഴിച്ചുകൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം എൻഎസ്എസിന്‍റെ ആളാണോ പാ‍ർട്ടിയുടെ ആളാണോ എന്ന് അറിയില്ല. അങ്ങോട്ടും രണ്ട് വഞ്ചിയിൽ കാലുവയ്ക്കുന്ന, ഇടതുപക്ഷത്തിന്‍റെ കൂടെ നിന്ന് കുതികാല് ചവിട്ടുന്ന പത്മകുമാർ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് മാർച്ച് ചെയ്ത യുവമോർച്ച പ്രവർത്തകർക്ക് താൻ ഓരോ മഞ്ഞ പൂക്കൾ കൊടുക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.


Read More Related Articles