കേന്ദ്ര സർക്കാരിന് തിരിച്ചടി; സിബിഐ വിവാദവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്താൻ ഉത്തരവ്

By on

സിബിഐയിൽ നടക്കുന്ന ചേരിതിരിവുമായി ബന്ധപ്പെട്ട് കേ​ന്ദ്രവിജിലൻസ്​ കമ്മീഷനോട്​​ അന്വേഷണം നടത്താൻ സുപ്രീംകോടതി നിർദേശം​​. സിറ്റിങ്​ ജഡ്​ജി ജസ്​റ്റിസ്​ എ.കെ പട്​നായിക്കിന്‍റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടത്തുക. 14 ദിവസത്തിനകം അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട്​ സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്​ കേസ്​ പരിഗണിച്ചത്​.

നിലവിൽ സിബിഐ ഡയറക്ടർ സ്ഥാനം വഹിക്കുന്ന നാഗേശ്വര റാവുനോട്​ നയപരമായ തീരുമാനങ്ങൾ എടുക്കരുതെന്നും ഇതുസംബന്ധിച്ച ​അന്വേഷണം പൂർത്തിയാകുന്നതു​ വരെ നാഗേശ്വര റാവു​ തൽസ്ഥാനത്ത്​ തുടരാനും കോടതി നിർദ്ദേശിച്ചു. കേസ്​ ദീപാവലിക്ക്​ ശേഷം വീണ്ടും പരിഗണിക്കും.

ചൊവ്വാഴ്​ച അർധരാത്രിയോടെയാണ് കേന്ദ്രസർക്കാർ​ അലോക്​ വർമ്മയെ സിബിഐ മേധാവി സ്ഥാനത്ത്​ നിന്ന്​ നീക്കിയത്​. അഴിമതി കേസിൽ ആരോപണ വിധേയനായ രാകേഷ്​ അസ്​താനക്കെതിരെ അലോക്​ വർമ്മ നടപടിക്കൊരുങ്ങിയതോടെയാണ്​ സിബിഐയിലെ ആഭ്യന്തര കലഹം പുറത്തേക്ക് എത്തിയത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ റാഫേൽ ഇടപാടിലെ അഴിമതി സംബന്ധിച്ച അന്വേഷണം നരേന്ദ്രമോദിയിലേയ്ക്ക് നീളത്തെ ഇരിക്കാനാണ് അലോക് വർമ്മയെ മാറ്റിയത് എന്ന് ആരോപിച്ചിരുന്നു.


Read More Related Articles