ഡോ. കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി

By on

ഏഴ് മാസത്തെ തടവിന് ശേഷം ഡോ.കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി. രാത്രി വൈകിയാണ് ഡോ.കഫീല്‍ ജയില്‍ മോചിതനായത്. അലഹബാദ് ഹൈ കോടതി വിധി തനിക്കെതിരെയുള്ള ദേശ സുരക്ഷാ നിയമ കേസ് വ്യാജവും സാങ്കല്‍പികവും ആണ് എന്ന് വ്യക്തമാക്കുന്നു എന്ന് മഥുര ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഡോ.കഫീല്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

“അഞ്ച് ദിവസങ്ങളോളം ജയിലില്‍ എനിക്ക് ഭക്ഷണവും വെള്ളവും കിട്ടിയിരുന്നില്ല, വ്യാജ കേസ് ഫയല്‍ ചെയ്താണ് എന്നെ തടവിലാക്കിയത്. എട്ടുമാസങ്ങള്‍ ഒരു കുറ്റവും ഇല്ലാതെ എന്നെ ജയിലിലടച്ചു. ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശ് വരെയുള്ള യാത്രയ്ക്കിടെ വ്യാജ ഏറ്റുമുട്ടല്‍ നടത്തി കൊലപ്പെടുത്താത്തതിന് നന്ദി,” ഡോ.കഫീല്‍ പറഞ്ഞു.

അസം, ബിഹാര്‍, കേരള സംസ്ഥാനങ്ങളില്‍ പ്രളയശേഷമുള്ള ആരോഗ്യ പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുമെന്നും ഡോ.കഫീല്‍ അറിയിച്ചു.


Read More Related Articles