മനുസ്മൃതിയും യോഗി ആദിത്യനാഥിന്‍റെ കോലവും കത്തിച്ച് കേരള ഭീം ആര്‍മിയുടെ പ്രതിഷേധം

By on

ഉത്തര്‍പ്രദേശില്‍ തുടരുന്ന ജാതീയമായ ലെെംഗിക പീഡനങ്ങള്‍ക്കെതിരെ കേരള ഭീം ആര്‍മി മനുസ്മൃതിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കോലവും കത്തിച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.  ആലപ്പുഴയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ഭീം ആർമി ചീഫ് റോബിൻ കുട്ടനാടിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി നടന്നത്.

”യുപിയിലെ മേൽജാതിക്കാരും പോലീസും മനുസ്മൃതിയാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്, നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന രാമ രാജ്യത്തിന്‍റെ മാതൃക ആണ് നമ്മൾ കാണുന്നത്,”  റോബിൻ കുട്ടനാട് പറഞ്ഞു. യുപിയിലേതിന് സമാനമായാണ് നവോത്ഥാന കേരളത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. വാളയാർ , പാലത്തായി, 108 ആംബുലൻസ് കേസുകളിൽ യോഗി ആദിത്യനാഥിന്‍റെ അതേ സമീപനമാണ് പിണറായി സർക്കാരിന്‍റേത് എന്നും സംസ്ഥാന ചീഫ് ചൂണ്ടിക്കാട്ടി.

പ്രതിഷേധ പരിപാടിയില്‍ ഭീം ആർമി കേരള ഉപദേശക സമിതി അംഗങ്ങളായ സുധ വിജയകുമാർ, എം. ഡി ബാബു, ഡെ. ചീഫ് ശ്യാം മോഹൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.


Read More Related Articles